ഗാന്ധിനഗര്‍ ആശ്രയ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ 149 വൃക്ക രോഗികള്‍ക്ക് ഡയലിസിസ് കിറ്റുകളും ചികിത്സാ സഹായവും നല്‍കി. 65-ാമത് ഡയാലിസിസ് കിറ്റ് വിതരണമാണ് നടന്നത്. ആശ്രയയും, ആര്‍ദ്രത ഫെലോഷിപ്പ് ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് സഹായ വിതരണം നടത്തിയത്. ഗാന്ധിനഗര്‍ S HO ടി ശ്രീജിത് ഡയാലിസിസ് കിറ്റ് വിതരണം ഉദ്ഘാടനം ചെയ്തു. ആശ്രയ മാനേജര്‍ സിസ്റ്റര്‍ ശ്ലോമ്മോ അദ്ധ്യക്ഷയായിരുന്നു. ഡോ.സജീവ്, റവ.കുര്യാക്കോസ് മാലിയില്‍ കോര്‍എപ്പിസ്‌കോപ്പാ,.ബേസില്‍ തട്ടാറ, കുര്യാക്കോസ് വര്‍ക്കി, എം.സി ചെറിയാന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
0 Comments