Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് തുടക്കമായി.



പാലാ സെന്റ് മേരീസ് എല്‍.പി സ്‌കൂളില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം നടപ്പിലാക്കുന്ന ചങ്ങാതിക്കൊരു തൈ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഉദ്ഘാടനവും ലഹരി വിരുദ്ധ ദിനവും സംയുക്തമായി ആചരിച്ചു. 

നൂറു കണക്കിന് കുരുന്ന് വിദ്യാര്‍ത്ഥികള്‍ വൃക്ഷതൈകള്‍ തങ്ങളുടെ ചങ്ങാതിമാര്‍ക്ക് കൈമാറി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സി.ലിന്‍സി ജെ.ചീരാംകുഴി അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി  ജോജോ ഉദ്ഘാടനം ചെയ്തു. സബ് ഇന്‍സ്‌പെക്ടര്‍ തോമസ് സെബാസ്റ്റ്യന്‍ ലഹരിവിരുദ്ധ സന്ദേശം നല്‍കി. അസി. സബ് ഇന്‍സ്‌പെക്ടര്‍ അനൂപ് വിജേഷ് നായര്‍, പി.റ്റി.എ പ്രസിഡന്റ് ജോഷിബ ജയിംസ് അധ്യാപകരായ ബിന്‍സി സെബാസ്റ്റ്യന്‍ ,സി. ലിജി, ലീജാ മാത്യു, സി.ജെസ്സ് മരിയ, ലിജോ ആനിത്തോട്ടം, ജോളി മോള്‍ തോമസ്,അനു മെറിന്‍ അഗസ്റ്റിന്‍, ടെസിന്‍ മാത്യു,അമല്‍ കുര്യന്‍ എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments