Breaking...

9/recent/ticker-posts

Header Ads Widget

ദിശ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും വായനവാര സമാപനവും



അയര്‍ക്കുന്നം സെന്റ് സെബാസ്റ്റ്യന്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ദിശ പരിശീലന പരിപാടിയുടെ ഉദ്ഘാടനവും വായനവാര സമാപനവും നടന്നു. പ്രൊഫ. ഡോ. ജോജി മാടപ്പാട്ട് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ മാനേജര്‍ ഫാദര്‍ ആന്റണി കിഴക്കെ വീട്ടില്‍ അധ്യക്ഷനായിരുന്നു.

 ചങ്ങനാശ്ശേരി അതിരൂപതാ കോര്‍പറേറ്റ് മാനേജ്‌മെന്റ് സ്‌കൂളുകളിലെ എല്ലാ വിദ്യാര്‍ത്ഥികളെയും ഭാവിയില്‍ സിവില്‍ സര്‍വീസ് ഉള്‍പ്പടെയുള്ള വിവിധ മത്സരപരീക്ഷകളെ ആത്മവിശ്വാസത്തോടെ നേരിടാന്‍ പ്രാപ്തരാക്കുന്ന തുടര്‍പരിശീലനമാണ ദിശയിലൂടെ നല്‍കുന്നതെന്ന് ഫാ. ആന്റണി കിഴക്കേവീട്ടില്‍
അഭിപ്രായപ്പെട്ടു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍  ഷൈരാജ് വര്‍ഗീസ്, ഹെഡ്മിസ്ട്രസ്  ഷൈനി കുര്യാക്കോസ്,  പിറ്റിഎ സെക്രട്ടറി  ഡോ. തെരേസ് ജോസ്, പിറ്റിഎ പ്രസിഡന്റ്  ബിനോയി ഇടയാലില്‍, ജെര്‍ലിന്‍ ജോസഫ്, ബിബി പി പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

0 Comments