കേരള യൂത്ത് ഫ്രണ്ട് എം പുതുപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലോക ലഹരി വിരുദ്ധ ദിനത്തില്‍ 'ലഹരി വേണ്ട നമ്മുടെ ആരോഗ്യം സ്‌കൂളുകളില്‍ നിന്ന് ആരംഭിക്കാം 'എന്ന പരിപാടി സംഘടിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആരോഗ്യ പരിപാലന ക്ലാസുകളും, യോഗ മാറ്റുകളുടെ വിതരണം , ലഹരി ഉപയോഗത്തിന്റെ ദൂഷ്യവശങ്ങളെപ്പറ്റി ക്ലാസുകള്‍ എന്നിവയും നടന്നു.
ആറുമാനൂര്‍ ഗവ. യു.പി സ്‌കൂളില്‍ നടന്ന യോഗത്തില്‍ കേരള യൂത്ത് ഫ്രണ്ട് എം പുതുപ്പള്ളി നിയോജകമണ്ഡലം പ്രസിഡണ്ട് റെനി വള്ളികുന്നേല്‍ അധ്യക്ഷത വഹിച്ചു. കേരള യൂത്ത് ഫ്രണ്ട്. എം സംസ്ഥാന പ്രസിഡണ്ട് സിറിയക് ചാഴിക്കാടന്‍ ഉദ്ഘാടനം ചെയ്തു. കേരള കോണ്‍ഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി അംഗം ജോസഫ് ചാമക്കാല മുഖ്യപ്രഭാഷണം നടത്തി. യോഗ അധ്യാപകന്‍ മുരളി യോഗ പരിശീലനം നല്‍കി. സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സജിനി,ജോസ് കൊറ്റത്തില്‍, ജോസ് കുടകശ്ശേരിയില്‍, ജോയി ഇലഞ്ഞിക്കല്‍, അഭിലാഷ് തെക്കേതില്‍, അമല്‍ ചാമക്കാല, വിന്‍സ് പേരാലുങ്കല്‍, മനീഷ് പൂവത്തുങ്കല്‍, എന്നിവര്‍ പ്രസംഗിച്ചു.
0 Comments