Breaking...

9/recent/ticker-posts

Header Ads Widget

നീണ്ടൂര്‍ മൂഴിക്കുളങ്ങരയില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം.



നീണ്ടൂര്‍ മൂഴിക്കുളങ്ങരയില്‍ ശക്തമായ കാറ്റിലും മഴയിലും വന്‍ നാശനഷ്ടം. കനത്ത കാറ്റില്‍ വന്‍ മരങ്ങള്‍ കടപുഴകി വീണു. നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു . ഇലക്ട്രിക് പോസ്റ്റുകള്‍ തകര്‍ന്ന് വൈദ്യുതി ബന്ധം തകരാറിലായി. തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് കനത്ത മഴയും കാറ്റും നാശംവിതച്ചത്. ഓണം തുരുത്ത് വില്ലേജിലെ മൂഴിക്കുളങ്ങര ഭഗവതി ക്ഷേത്രത്തിന്റെ സമീപപ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകി വീണു. ഈ ഭാഗത്ത് ഏഴു വീടുകള്‍ക്ക് വലിയ നാശനഷ്ടങ്ങള്‍ സംഭവിച്ചു.  


ചുഴലിക്കാറ്റുണ്ടായപ്പോള്‍ വീടുകളിലും വഴിയിലും ഉണ്ടായിരുന്ന പ്രദേശവാസികള്‍ അപകടത്തില്‍ പെടാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. ജനങ്ങള്‍ക്ക് പുറത്തേക്കിറങ്ങാന്‍ കഴിയാത്ത വിധം  മരങ്ങള്‍ വീഴുകയും വൈദ്യുതി ബന്ധം തടസ്സപ്പെടുകയും ചെയ്തു. റബര്‍ മരങ്ങളും വന്‍മരങ്ങളും വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍  ഉണ്ടായി. സ്ഥലത്തെത്തിയ ഫയര്‍ഫോഴ്‌സ് സംഘത്തിന്  പലവീടുകളിലേക്കും എത്തുവാന്‍ പോലും കഴിയാത്ത സാഹചര്യമായിരുന്നു. പ്രദേശത്ത് ഗതാഗതവും തകരാറില്‍ ആയിട്ടുണ്ട്. മൂഴിക്കുളങ്ങര കോട്ടക്കുഴിയില്‍ അക്ഷയ വീട്ടില്‍ മഹേഷിന്റെ വീടിന്റെ മുകളില്‍ അഞ്ചു മരങ്ങളാണ് വീണത്. മരങ്ങള്‍ കടപുഴകി വീഴുമ്പോള്‍ 94 വയസുള്ള അമ്മയും ഭാര്യയും മാത്രമായിരുന്നു മഹേഷിന്റെ വീട്ടില്‍ ഉണ്ടായിരുന്നത്.  ബിജു പുലരിക്കല്‍, ശ്യാമള നമ്പാടത്ത്, തൊട്ടിയില്‍ ജോയി, ജേക്കബ് തേനകര, തുടങ്ങി നിരവധി പേരുടെ വീടുകള്‍ക്കും കൃഷിക്കും നാശനഷ്ടങ്ങള്‍ സംഭവിച്ചു. നീണ്ടൂര്‍  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ് ഓണംതുരുത്ത്, വില്ലേജ് ഓഫീസര്‍, വിവിധ ജനപ്രതിനിധികള്‍, പൊതുപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സ്ഥലത്ത് എത്തി. കാറ്റില്‍ ആടിയുലഞ്ഞ് നിലംപൊത്താറായ മരങ്ങള്‍ വെട്ടി മാറ്റുന്നത്തിനും വീടുകള്‍ക്കു മേല്‍ പതിച്ചിരിക്കുന്ന മരങ്ങള്‍ വെട്ടി നീക്കുന്നതിനും നടപടി ആരംഭിച്ചു. കഴിഞ്ഞദിവസം അതിരമ്പുഴയില്‍ ഉണ്ടായ ശക്തമായ കാറ്റിലും വന്‍മരങ്ങള്‍ കടപുഴകി വീണ് നിരവധി വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചിരുന്നു.

Post a Comment

0 Comments