Breaking...

9/recent/ticker-posts

Header Ads Widget

ഭാരതീയ വേലന്‍ സൊസൈറ്റി കോട്ടയം ജില്ലാ വാര്‍ഷിക സമ്മേളനവും, വനിതാ സമ്മേളനവും



ഭാരതീയ വേലന്‍ സൊസൈറ്റി കോട്ടയം ജില്ലാ വാര്‍ഷിക സമ്മേളനവും, വനിതാ സമ്മേളനവും ജൂണ്‍ 22 ഞായറാഴ്ച ഏറ്റുമാനൂരില്‍ നടക്കും. ഏറ്റുമാനൂര്‍ മാരിയമ്മന്‍കോവില്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനം മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രാവിലെ 10ന്  നടക്കുന്ന സമ്മേളനത്തില്‍  ജില്ലാ പ്രസിഡന്റ് പി.വി. പ്രസന്നന്‍  അധ്യക്ഷത വഹിക്കും.

ബിവിഎസ് സംസ്ഥാന പ്രസിഡന്റും പട്ടികജാതി ഉപദേശക സമിതി അംഗവുമായ രാജീവ് നെല്ലിക്കുന്നേല്‍ മുഖ്യപ്രഭാഷണം നടത്തും.ഏറ്റുമാനൂര്‍ നഗരസഭ അധ്യക്ഷ ലൗലി ജോര്‍ജ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി സുരേഷ് മൈയിലാട്ടുപാറ സംഘടനാ വിശദീകരണം നടത്തും. നഗരസഭ കൗണ്‍സിലര്‍ ഉഷാസുരേഷ്, ടി.എന്‍. നന്ദപ്പന്‍,ബിവിഎംഎസ് സംസ്ഥാന പ്രസിഡന്റ്  അനിത രാജു,കെ. കോമളവല്ലി തുടങ്ങിയവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് രണ്ടിന് പ്രതിനിധി സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി പി.പി.ബിനോയി, ശ്രീജ ബിജു എന്നിവര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. കലാപരിപാടികളുടെ ഉദഘാടനം സിനിമ ടിവി ആര്‍ട്ടിസ്റ്റ് സന്തോഷ് മേവട ഉദ്ഘാടനം ചെയ്യും.ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് പി .വി . പ്രസന്നന്‍,സെക്രട്ടറി പി.പി. ബിനോയി, കെ. കോമളവല്ലി, കെ.എന്‍. ശശി, സ്വാഗതസംഘം ചെയര്‍മാന്‍ പി.എന്‍. രാധാകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ ടി.ആര്‍ അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments