Breaking...

9/recent/ticker-posts

Header Ads Widget

ഫ്‌ളാഷ് മോബും സുംബാ ഡാന്‍സും അവതരിപ്പിച്ചു



ലഹരിവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ലഹരിവിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയണ്‍സ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഫ്‌ളാഷ് മോബും സുംബാ ഡാന്‍സും അവതരിപ്പിച്ചു.  പാലാ കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റേഷനില്‍  ലഹരി വിരുദ്ധ ക്ലബ്ബ് അംഗങ്ങളായ കുട്ടികള്‍ അവതരിപ്പിച്ച ഫ്‌ലാഷ് മോബ് മാണി സി കാപ്പന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. 

കൗമാരത്തില്‍ തന്നെ കുട്ടികള്‍ ലഹരിക്കടിപ്പെടുന്ന ഇന്നത്തെ കാലത്ത് ലഹരിവിരുദ്ധ സന്ദേശം നല്‍കുന്ന പരിപാടികള്‍ പ്രശംസനീയമാണെന്ന് മാണി സി. കാപ്പന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. പാഠപുസ്തകങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ക്കപ്പുറം സാമൂഹ്യ പ്രതിബദ്ധതയുള്ളെ പരിപാടികള്‍ പ്രവിത്താനം സെന്റ് മൈക്കിള്‍സ് സ്‌കൂള്‍ അവതരിപ്പിക്കുന്നത് സമൂഹത്തിന് ആകെ മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു.   എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് പാലാ, അഡാര്‍ട്ട് പാലാ, കെ.എസ്.ആര്‍.ടി.സി.  പാലാ,ബി.ആര്‍.സി. പാലാ എന്നിവരുടെ പിന്തുണയോടെയാണ് പരിപാടി സംഘടിപ്പിച്ചത്. എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് സ്‌കൂളില്‍ മെഗാ സുംബാ ഡാന്‍സും നടത്തി.  ഹെഡ്മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്, ലയണ്‍സ് ക്ലബ് പ്രസിഡന്റ് ലോയിറ്റ് ജോസഫ് പുതിയിടം, എ.ടി.ഒ. അശോക് കുമാര്‍, അഡാര്‍ട്ട് വോളണ്ടിയര്‍ പ്രൊഫ.കെ പി ജോസഫ്, പിടിഎ പ്രസിഡന്റ് ജോബി ജോസഫ്, എംപിടിഎ പ്രസിഡന്റ് സോനാ ഷാജി, ജോജിമോന്‍ ജോസ്, ലീന സെബാസ്റ്റ്യന്‍, എലിസബത്ത് മാത്യു, ജോര്‍ജ് തോമസ്, ജിത്തു കെ.കെ. എന്നിവര്‍ സംസാരിച്ചു. ലയണ്‍സ് ക്ലബ് അംഗങ്ങള്‍, ജൂനിയര്‍ റെഡ് ക്രോസ്, സ്‌കൗട്‌സ് ആന്‍ഡ് ഗൈഡ്‌സ്, ലിറ്റില്‍ കൈറ്റ്‌സ് ക്ലബ്ബ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments