ഏറ്റുമാനൂര്‍ പട്ടിത്താനത്ത് രണ്ട് കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്ക്. ബൈപാസിനു സമീപമാണ് അപകടമുണ്ടായത്. കാണക്കാരിയില്‍ താമസിക്കാരായ ഗിരീഷിനും ഭാര്യയ്ക്കുമാണ് പരിക്കേറ്റത്.
രണ്ടു പേരെയും കാരിത്താസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണര്‍കാട് ബൈപ്പാസില്‍ നിന്നും അമിത വേഗത്തില്‍ എത്തിയ കാര്‍ അശ്രദ്ധമായി എം.സി റോഡിലേയ്ക്കു പ്രവേശിക്കുന്നതിനിടയില്‍ മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. തല കീഴായി . മറിഞ്ഞ കാറിനുള്ളിലുണ്ടായിരുന്ന രണ്ടു പേര്‍ക്കാണ് പരിക്കേറ്റത്. ഓടിക്കൂടിയ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആശുപത്രിയില്‍ എത്തിച്ചത്. അപകടത്തില്‍പ്പെട്ട കാര്‍ ക്രയിന്‍ ഉപയോഗിച്ച് ഉയര്‍ത്തി. മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്സ്മെന്റ് വിഭാഗം എം.വി.ഐ ആശാകുമാറിന്റെയും, ഏറ്റുമാനൂര്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് ഗതാഗത തടസം ഒഴിവാക്കി വാഹനങ്ങള്‍ കടത്തിവിട്ടത്.
0 Comments