Breaking...

9/recent/ticker-posts

Header Ads Widget

മന്ത്രി പൊതുമുതലിന്റെ ഒരു കാവല്‍ക്കാരന്‍ മാത്രമാണെന്ന് മന്ത്രി കെ.ബി ഗണേഷ് കുമാര്‍



മന്ത്രി എന്നത് ഒരു വലിയ പദവി അല്ലെന്നും അധികാര സ്ഥാനം അല്ലെന്നും  പൊതുമുതലിന്റെ ഒരു കാവല്‍ക്കാരന്‍ മാത്രമാണെന്നും മന്ത്രി കെ.ബി ഗണേഷ് കുമാര്‍ പറഞ്ഞു. കെഎസ്ആര്‍ടിസി മന്ത്രി എന്ന നിലയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ നിലവിലെ സാഹചര്യത്തില്‍ അസാധ്യമാണെന്നും ഏറ്റുമാനൂരില്‍ ഡിപ്പോ വേണമെന്ന് ജനകീയ സമിതിയുടെ ആവശ്യം കയ്യടിക്ക് വേണ്ടി പ്രഖ്യാപിക്കുവാനോ അംഗീകരിക്കുവാനോ കഴിയില്ലെന്നും കെഎസ്ആര്‍ടിസിയിലെ ഓരോ നടപടിക്രമങ്ങളും സൂക്ഷ്മതയോടെയും പലവട്ടം ആലോചിച്ച് മാത്രമേ നിലവിലെ സാഹചര്യത്തില്‍ കഴിയുകയുള്ളൂ എന്നും ജീവനക്കാര്‍ക്ക് ശമ്പളം നല്‍കുന്നതുപോലും കടം വാങ്ങിയാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമാനൂരില്‍ ജനകീയ വികസന സമിതിയുടെ മൂന്നാമത് വാര്‍ഷികവും എസ്.പി പിള്ള പുരസ്‌കാര വിതരണവും നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.



Post a Comment

0 Comments