വീടുകളില്‍ കഴിയുന്ന രോഗികള്‍ക്ക് ആരോഗ്യ സേവനം ഉറപ്പു വരുത്താന്‍ കിടങ്ങൂര്‍ എല്‍എല്‍എം ഹോസ്പിറ്റലിന്റെ ആഭിമുഖ്യത്തില്‍ ഹോം കെയര്‍ സര്‍വീസ് ആരംഭിച്ചു. കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് ഇ.എം ബിനു ഹോം കെയര്‍ സര്‍വ്വീസ് ഉദ്ഘാടനവും സര്‍വ്വീസ് ഫ്‌ലാഗ് ഓഫും നിര്‍വഹിച്ചു.
പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് മെഡിസിന്‍ ഡോക്ടര്‍ രഘു, ആമുഖ പ്രഭാഷണം നടത്തി.കിടങ്ങൂര്‍ ഗ്രാമപഞ്ചായത്ത് വാര്‍ഡ് മെമ്പര്‍ കുഞ്ഞുമോള്‍ ടോമി ആശംസാസന്ദേശം നല്‍കി. എല്‍എല്‍എം ഹോസ്പിറ്റല്‍ ഡയറക്ടര്‍ സിസ്റ്റര്‍ സുനിത , സ്വാഗതമാശംസിച്ചു . ഹോസ്പിറ്റലില്‍ ചാപ്ലിന്‍ ഫാ.ജോസ് കടവില്‍ചിറ പാലിയേറ്റിവ് കെയര്‍ വാഹനത്തിന്റെ ആശിര്‍വാദം നിര്‍വഹിച്ചു. ഹോസ്പിറ്റല്‍ സിഎംഓ ഡോക്ടര്‍ സിസ്റ്റര്‍ ലത കൃതജ്ഞതാ പ്രകാശനം നടത്തി. ഹോസ്പിറ്റലിലെ ഡോക്ടേഴ്‌സ്, സ്റ്റാഫ് അംഗങ്ങള്‍ തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സന്നിഹിതരായിരുന്നു. ഡോക്ടറും നേഴസുമടങ്ങുന്ന മെഡിക്കല്‍ സംഘം വീടുകളിലെത്തി പരിശോധനകള്‍ നടത്തുന്നതിനുള്ള സംവിധാനമാണ് ആരംഭിച്ചിരിക്കുന്നത്.
0 Comments