Breaking...

9/recent/ticker-posts

Header Ads Widget

ബൈപ്പാസ് റോഡില്‍ വഴിയോര സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി.



പാലാ ബൈപ്പാസ് റോഡില്‍ വഴിയോര സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമായി. സ്റ്റേഡിയം ജംഗ്ഷനിലെ നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിലെ വ്യാപാരികളുടെ സംഘടനയായ മുനിസിപ്പല്‍ കോംപ്ലക്‌സ് ലൈസന്‍സി അസോസിയേഷന്റെ നേതൃത്വത്തിലാണ് സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ നടത്തുന്നത്. 


ഇതിന്റെ ഭാഗമായി കിഴതടിയൂര്‍ ബൈപ്പാസിലെ റോഡിലെ ഡിവൈഡറുകള്‍ വൃത്തിയാക്കി ചെടികള്‍ വച്ചുപിടിപ്പിച്ചു.  മുന്‍ നഗരസഭ ചെയര്‍മാന്‍ ഷാജി  വി തുരുത്തന്റെ നിര്‍ദ്ദേശപ്രകാരമാണ് അസോസിയേഷന്‍ സൗന്ദര്യവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കമിട്ടത്. അസോസിയേഷന്‍ പ്രസിഡന്റ് ജോസഫ് സക്കറിയ, സെക്രട്ടറി തോമസ് മാത്യു,എക്‌സിക്യൂട്ടീവ് കമ്മറ്റി അംഗം വിജയന്‍ ബനാറസ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments