തലയോലപ്പറമ്പ് മൂര്‍ക്കാട്ടിപ്പടി വെള്ളൂര്‍ റോഡില്‍ മണ്ണിടിച്ചില്‍ അപകട ഭീഷണിയാവുന്നു. വെള്ളൂര്‍ പോലീസ്' സ്റ്റേഷന് സമീപം മുടക്കാരി ദേവി ക്ഷേത്രത്തിന് മുന്‍വശത്തായി കഴിഞ്ഞ ദിവസം ഉണ്ടായ കാറ്റിലും മഴയിലും കെപിപിഎല്‍ കമ്പനി വക സ്ഥലത്ത് 15 അടിയില്‍ അധികം ഉയരത്തില്‍ നിന്നും മണ്ണിടിഞ്ഞു വീണു.
റോഡിന്റെ പകുതിയിലേറെ സ്ഥലം കല്ലും മണ്ണും വീണ് ഗതാഗത തടസ്സ മുണ്ടായിട്ടുണ്ട്.. മണ്ണ് ഇടിഞ്ഞ് വിണ്ടുകീറി മരങ്ങള്‍ ഉള്‍പ്പെടെ ഏത് സമയത്തും റോഡിലേക്ക് വീഴാവുന്ന അവസ്ഥയാണുള്ളത്. വെള്ളൂര്‍ റെയില്‍വേ സ്റ്റേഷന്, കെപിപിഎല്‍ കമ്പനി, വെള്ളൂര്‍ ഭവന്‍സ് സ്കൂള്‍, കുഞ്ഞിരാമന് മെമ്മോറിയല്‍ ഹൈസ്കൂള്‍, എന്നിവിടങ്ങളിലേക്കും എറണാകുളം ഭാഗത്തേക്കും ഉള്ള വാഹനങ്ങള്‍ കടന്നു പോകുന്ന ഈ ഭാഗത്ത് വേണ്ടത്ര സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്തിട്ടില്ല. മഴക്കാലം ആയതോടെ അപകടകാരമായി നില്ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റാന്‍ കളക്ടറുടെ പ്രത്യേക ഓര്‍ഡര്‍ ഉണ്ടായിട്ടും വെള്ളൂര്‍ പഞ്ചായത്തും മറ്റു വകുപ്പ് തല ഉദ്യോഗസ്ഥരും തയ്യാറാകന്നില്ല എന്ന് ആക്ഷേപമുയരുന്നു. അപകടകരമായ നില്ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റണമെന്നും റോഡിലേക്ക് വീണു കിടക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യണമെന്നും ആവശ്യമുയരുന്നു.
0 Comments