കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി ബഡ്‌സ് സ്‌കൂള്‍ ഉടന്‍ പ്രവര്‍ത്തനമാരംഭിക്കുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
കിടങ്ങൂര്‍ ഗ്രാമപഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും ഭിന്നശേഷിക്കാരായ കുട്ടികളെ പുനരധിവസിപ്പിക്കാന്‍ വേണ്ടിയാണ് സ്‌കൂള്‍ നിര്‍മ്മിച്ചത്. സ്‌കൂളിന്റെ നടത്തിപ്പിനായി ട്രെയിനേഴ്‌സിനെയും തെരഞ്ഞെടുത്തു. സ്‌കൂളിലേക്ക് ആവശ്യമായ ഉപകരണങ്ങള്‍ കുടുംബശ്രീ ജില്ലാ മിഷന്‍ വഴി വാങ്ങുന്നതിനായി 12 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. കുട്ടികളെ കൊണ്ടുവരുന്നതിനും തിരിച്ചുകൊണ്ടുപോകുന്നതിനും വാഹന സൗകര്യം പഞ്ചായത്ത് ഒരുക്കും. സ്‌കൂള്‍ പ്രവര്‍ത്തനം സജ്ജമാക്കുന്നതോടെ കിടങ്ങൂര്‍ പഞ്ചായത്തിലെയും സമീപ പഞ്ചായത്തിലെയും ഭിന്നശേഷി കുട്ടികള്‍ ഉള്ള കുടുംബങ്ങള്‍ക്ക് ആശ്വാസമാകും.
0 Comments