Breaking...

9/recent/ticker-posts

Header Ads Widget

തൊണ്ടിയോടി ചെറുനിലം പാടശേഖരത്തില്‍ യന്ത്രവല്‍കൃത നെല്‍കൃഷിക്ക് തുടക്കമായി



കരൂര്‍ പഞ്ചായത്തിലെ തൊണ്ടിയോടി ചെറുനിലം പാടശേഖരത്തില്‍ യന്ത്രവല്‍കൃത നെല്‍കൃഷിക്ക് തുടക്കമായി. തൊഴിലാളി ദൗര്‍ലഭ്യം പരിഹരിക്കാനും ഉത്പാദന ചെലവ് കുറയ്ക്കാനും ലക്ഷ്യമിട്ടാണ് കരൂര്‍ പഞ്ചായത്തിന്റെ സഹകരണത്തോടെ തൊണ്ടിയോടി പാടശേഖര സമിതി യന്ത്രവല്‍കൃത നെല്‍ കൃഷി നടപ്പാക്കുന്നത്. യന്ത്രം ഉപയോഗിച്ച ഞാറു നടീല്‍ നടന്നു. നെല്‍കൃഷി ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് അനസ്യ രാമന്‍ നിര്‍വഹിച്ചു 
വൈസ് പ്രസിഡന്റ് സാജു ജോര്‍ജ് വെട്ടത്തേട്ട് അധ്യക്ഷനായിരുന്നു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ വത്സമ്മ തങ്കച്ചന്‍, പഞ്ചായത്തംഗങ്ങളായ പ്രിന്‍സ് അഗസ്റ്റ്യന്‍, ഗിരിജാജയന്‍,  മുന്‍പഞ്ചായത്തംഗം സുമതി ഗോപാലകൃഷ്ണന്‍, ഇടനാട് സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് സജി MT, പാടശേഖരസമിതി അംഗം സന്തോഷ്, കൃഷി ഓഫീസര്‍ പരീദുദ്ദീന്‍, അസി കൃഷി ഓഫീസര്‍ ബീന തുടങ്ങിയവര്‍ പ്രസംഗിച്ചു. 90 ദിവസം വിള ദൈര്‍ഘ്യമുള്ള മനുരത്‌ന എന്ന വിത്താണ് കൃഷിയിറക്കിയത്. സീഡ് ട്രേയില്‍ തയ്യാറാക്കിയ 15 ദിവസത്തെ വളര്‍ച്ചയുള്ള ഞാറാണ് യന്ത്രമുപയോഗിച്ച് നട്ടത്. 75 ദിവസം കൊണ്ട് വിളവെടുപ്പ് നടത്താന്‍ കഴിയും. ഞാറു നടീല്‍ കാണാന്‍ വലവൂര്‍ ഗവ: സ്‌കൂളിലെ കുട്ടികളും കര്‍ഷകരും പരിസരവാസികളുമടക്കമുള്ളവര്‍ എത്തിയിരുന്നു. യന്ത്രവത്കൃത കൃഷിരീതി അവലംബിച്ച് ഞാറു നടീല്‍ നടത്തുമ്പോള്‍ പാടവരമ്പത്ത് ഞാറ്റുപാട്ടിന്റെ ഈണങ്ങളും ശ്രദ്ധേയമായി.

Post a Comment

0 Comments