Breaking...

9/recent/ticker-posts

Header Ads Widget

പുതുതായി നിര്‍മ്മിച്ച വഴിപാട് കൗണ്ടറിന്റെ സമര്‍പ്പണം നടന്നു



കടുത്തുരുത്തി കൈലാസപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിച്ച വഴിപാട് കൗണ്ടറിന്റെ സമര്‍പ്പണം ഗുരുവായൂര്‍ മുന്‍ മേല്‍ശാന്തി ഡോ. തോട്ടം ശിവകരന്‍ നമ്പൂതിരി നിര്‍വ്വഹിച്ചു. ഈശ്വരനും ഭക്തനും രണ്ടല്ല ഒന്നാണ്,  എന്ന ബോധത്തോടുകൂടി ജീവിക്കുന്നതാണ് ഏറ്റവും ഉത്തമമെന്നും അതാണ് വേദത്തിലും ഉപനിഷത്തിലും ഉള്ളതെന്നും തോട്ടം ശിവകരന്‍ നമ്പൂതിരി പറഞ്ഞു.


കടുത്തുരുത്തി കൈലാസപുരം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ പി.ബി സോമന്‍ നായര്‍ നിര്‍മ്മിച്ച് സമര്‍പ്പിച്ച വഴിപാട് കൗണ്ടറിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി ഡോ. ശിവകരന്‍ നമ്പൂതിരിയെ പൂര്‍ണ്ണകുംഭം  നല്‍കി ക്ഷേത്രത്തിലേക്ക്  സ്വീകരിച്ചു. സമ്മേളനത്തില്‍ ഉപദേശക സമിതി പ്രസിഡന്റ് സജി കാര്‍ത്തിക അധ്യക്ഷനായിരുന്നു.  ക്ഷേത്രം മേല്‍ശാന്തി മധുസൂദനന്‍ നമ്പൂതിരി, പി.ബി സോമന്‍ നായര്‍, ഡോക്ടര്‍ ആര്‍ വേണുഗോപാല്‍, ഡോക്ടര്‍ കെ.ആര്‍ ഋഷികേശന്‍, പി.എസ് പത്മകുമാര്‍, ബൈജു ടി.സി, സെക്രട്ടറി രാധാകൃഷ്ണന്‍ നായര്‍, ട്രഷറര്‍ വിജയന്‍ വി.കെ, ദിവ്യ വി.എസ്  എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments