Breaking...

9/recent/ticker-posts

Header Ads Widget

ചതുര്‍ശതാബ്ദിയോടനുബന്ധിച്ച് നടന്ന റാലിക്ക് കിടങ്ങൂര്‍ ക്ഷേത്രം ജംഗ്ഷനില്‍ സ്വീകരണം നല്‍കി



പുന്നത്തുറ സെന്റ് തോമസ് ക്‌നാനായ പഴയ പള്ളിയുടെ ചതുര്‍ശതാബ്ദിയോടനുബന്ധിച്ച് നടന്ന പ്രൗഡഗംഭീരമായ റാലിക്ക്  കിടങ്ങൂര്‍ ശ്രീസുബ്രഹ്‌മണ്യ സ്വാമി ക്ഷേത്രം ജംഗ്ഷനില്‍ സ്വീകരണം നല്‍കി. കിടങ്ങൂര്‍ ദേവസ്വത്തിന്റെയും ക്ഷേത്ര സംരക്ഷണ സമിതിയുടെയും നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്. നിലവിളക്കും നിറപറയുമായി സെന്റ് തോമസിന്റ ചിത്രത്തിനു മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയാണ് വരവേല്‍പ് നല്‍കിയത്. ദേവസ്വം സെക്രട്ടറി ശ്രീജിത് ഓണിയപ്പുലത്തില്ലം, ക്ഷേത്രസംരക്ഷണ സമിതി പ്രസിഡന്റ് M വേണുഗോപാലന്‍ നായര്‍, KRസുകുമാരന്‍ നായര്‍, M ശ്രീകുമാര്‍, KK റജിമോന്‍, ANനീലകണ്ഠന്‍ നമ്പൂതിരി, KR സതീഷ്‌കുമാര്‍, മഹേഷ്‌കുമാര്‍ , രാജേഷ് മോനിപ്പള്ളി, പഞ്ചായത്തംഗങ്ങളായ PT സനില്‍ കുമാര്‍, ദീപ സുരേഷ്, എന്നിവര്‍ നേതൃത്വം നല്‍കി.  നിരവധി ഭക്തജനങ്ങളും പങ്കെടുത്തു. സ്‌നേഹവും സാഹോദര്യവും പരസ്പര സൗഹാര്‍ദ്ദവും പങ്കുവച്ച് ചതുര്‍ശതാബ്ദിയാഘോഷവുമായി സഹകരിച്ച എല്ലാവര്‍ക്കും പുന്നത്തുറ പഴയ പള്ളി വികാരി ഫാദര്‍ ബിബിന്‍ കണ്ടോത്ത് നന്ദി  
പ്രകാശിപ്പിച്ചു.



Post a Comment

0 Comments