കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്ത്യയുടെ കോട്ടയം ജില്ലാ വാര്‍ഷിക സമ്മേളനം ഏറ്റുമാനൂരപ്പന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. മന്ത്രി VN വാസവന്‍ ഉദ്ഘാടനം ചെയ്തു. ആറന്മുള വള്ളംകളിയുടെ സ്മരണകള്‍ ഉണര്‍ത്തി ശ്രീ മഹാലക്ഷ്മി വഞ്ചിപ്പാട്ട് സംഘത്തിന്റെ നേതൃത്വത്തില്‍ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെയാണ് മന്ത്രിയെ സമ്മേളന വേദിയിലേക്ക് സ്വീകരിച്ചത്. കേരളത്തിലെ സാംസ്‌കാരിക പാരമ്പര്യവും, പൈതൃകവും. ഉയര്‍ത്തിപ്പിടിക്കുന്ന രീതിയില്‍ വഞ്ചിപ്പാട്ടിന്റെ അകമ്പടിയോടെ സ്വീകരണം നല്‍കിയ കോര്‍വ ഭാരവാഹികളോടുള്ള നന്ദിയും മന്ത്രി സദസ്സുമായി പങ്കുവെച്ചു.
സമ്മേളനത്തില്‍ കോര്‍വ ജില്ലാ പ്രസിഡന്റ് ഒ.ആര്‍ ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം.പി പഠനോപകരണ വിതരണ ഉദ്ഘാടനം നിര്‍വഹിച്ചു. കൂട്ടായ്മയുടെ പ്രതീകമാണ് റെസിഡന്റ്‌സ് അസോസിയേഷനുകളെന്നും പരസ്പര ബന്ധങ്ങള്‍ കൂടുതല്‍ കൂട്ടി ഉറപ്പിക്കുന്നതിന് റെസിഡന്റ്‌സ് അസോസിയേഷനുകള്‍ വലിയ പങ്ക് വഹിക്കുന്നുണ്ടെന്നും എം.പി പറഞ്ഞു. മയിലാട്ട കലാകാരന്‍ കുമാരനല്ലൂര്‍ മണിയെ ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് ആദരിച്ചു. കോര്‍വ ദേശീയ ജനറല്‍ സെക്രട്ടറി പി.സി അജിത് കുമാര്‍ റസിഡന്‍സ് മുഖ്യപ്രഭാഷണം നടത്തി. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം, സംസ്ഥാന വ്യാപാര വ്യവസായി സമിതി സെക്രട്ടറി ഇ.എസ് ബിജു, ജില്ലാ വര്‍ക്കിംഗ് പ്രസിഡണ്ട് സാലി അനൂപ്, ഏറ്റുമാനൂരപ്പന്‍ കോളേജ് പ്രിന്‍സിപ്പല്‍ പ്രൊഫസര്‍ ഹേമന്ദ് കുമാര്‍, കാണക്കാരി പഞ്ചായത്ത് പ്രസിഡന്റ് അംബിക സുകുമാരന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കാണക്കാരി അരവിന്ദാക്ഷന്‍, വിവിധ റെസിഡന്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ്മാരായ പി.എം ജോസഫ്, ശിവരാജ പണിക്കര്‍, ജോണ്‍ ജോസഫ്, അഡ്വക്കേറ്റ് രാജേഷ് സി മോഹന്‍, ടി.എ മണി, എന്നിവര്‍ ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. കോര്‍വ വനിതാ വിഭാഗം പ്രസിഡന്റ് സൂസന്‍ തോമസ് വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കലാപരിപാടികളുടെ ഉദ്ഘാടനം പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ബിജോ കൃഷ്ണന്‍ നിര്‍വഹിച്ചു. കോര്‍വ ജില്ല ജനറല്‍ സെക്രട്ടറി പി ചന്ദ്രകുമാര്‍ സ്വാഗതവും സുജ എസ് നായര്‍ കൃതജ്ഞതയും പറഞ്ഞു. യു.പി വിദ്യാര്‍ഥികള്‍ക്കായി ക്വിസ് മത്സരവും നടന്നു.
0 Comments