Breaking...

9/recent/ticker-posts

Header Ads Widget

ലഹരിവിരുദ്ധ ദിനം ആഘോഷിച്ചു.



കിടങ്ങൂര്‍ ലിറ്റില്‍ ലൂര്‍ദ്  നഴ്‌സിംഗ് കോളേജ് ആന്റി ഡ്രഗ് ക്ലബ്ബിന്റെയും  സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ NSS, സ്‌കൗട്ട് ആന്‍ഡ് ഗൈഡിന്റെയും, പാലാ എക്‌സൈസ് ഓഫിസ്, കിടങ്ങൂര്‍ പോലീസ് സ്‌റ്റേഷന്‍ എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ദിനം ആഘോഷിച്ചു. ലിറ്റില്‍ ലൂര്‍ദ് നേഴ്‌സിംഗ് കോളേജ് അങ്കണത്തില്‍ നിന്നും സെന്റ് മേരീസ് ഹയര്‍ സെക്കന്ററി സ്‌കൂളിലേക്കു നടത്തിയ റാലിയോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. 


നഴ്‌സിംഗ് കോളേജ് സൈക്യാട്രി വിഭാഗം മേധാവി പ്രൊഫസര്‍ സിസ്റ്റര്‍ ജാനി ഫ്‌ലാഗ് ഓഫ് ചെയ്തു. ആന്റി ഡ്രഗ് ക്ലബ്ബിന്റെ നേതൃത്വത്തില്‍ അധ്യാപകരും കുട്ടികളും റാലിയില്‍ അണിനിരന്നു മയക്കു മരുന്നുകളുടെ വ്യാപനത്തിനും ദുരുപയോഗത്തിന് എതിരായ സന്ദേശവുമായാണ് റാലി നടന്നത്. സെന്റ് മേരീസ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം കിടങ്ങൂര്‍ പഞ്ചായത്ത് പ്രസിഡന്റ് EM ബിനു ഉദ്ഘാടനം ചെയ്തു. കോളേജ് ഓഫ് നഴ്‌സിംഗ് വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ സ്റ്റാര്‍ലി അധ്യക്ഷത വഹിച്ചു. ആന്റി ഡ്രഗ് തീം ഓപ്പണിങ് പഞ്ചായത്ത് പ്രസിഡന്റ് നിര്‍വഹിച്ചു. പാലാ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്പെക്ടര്‍  ജെക്‌സി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ലഹരി വസ്തുക്കളുടെ ദൂഷ്യവശങ്ങളെക്കുറിച്ച് അദ്ദേഹം കുട്ടികളെ ബോധവല്‍ക്കരിച്ചു. സെന്റ് മേരിസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ മിസ്റ്റര്‍ ഷെല്ലി ജോസഫ്, നഴ്‌സിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ മിസ് അനജോ ജോസ് എന്നിവര്‍ സംസാരിച്ചു. കിടങ്ങൂര്‍ പോലീസ് സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ മഹേഷ് കെ.എല്‍.  ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി കൊടുത്തു. ആന്റി ഡ്രഗ് ക്യാമ്പയിനില്‍ ഒന്നാം സ്ഥാനത്ത് എത്തിയ ലിറ്റില്‍ ലൂര്‍ദ്  കോളേജ് ഓഫ് നഴ്‌സിംഗ് ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിനി ഗൗരി കൃഷ്ണക്ക് പുരസ്‌കാരം നല്‍കി ആദരിച്ചു. നഴ്‌സിംഗ് കോളേജിലെ ആറാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ ലഹരിയെതിരെയുള്ള സന്ദേശവുമായി തെരുവുനാടകം നടത്തി. റാണി ഫിലിപ് സ്വാഗതവും മേഘാ തോമസ് നന്ദിയും പറഞ്ഞു. ലിറ്റില്‍ ലൂര്‍ദ്  നഴ്‌സിംഗ് കോളേജിലെയും സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെയും അധ്യാപകരും വിദ്യാര്‍ത്ഥികളും പങ്കെടുത്തു.

Post a Comment

0 Comments