നീണ്ടൂര്‍ കൃഷിഭവന്‍ ഇനി സ്മാര്‍ട്ട് കൃഷിഭവന്‍ ആകുന്നു. ഏറ്റുമാനൂര്‍ നിയോജകമണ്ഡലത്തിലെ ആദ്യ സ്മാര്‍ട്ട് കൃഷിഭവന്റെ നീണ്ടൂരില്‍ നിര്‍മാണം പൂര്‍ത്തിയായി. നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിലെ മൂന്നാം വാര്‍ഡിലാണ് കൃഷിഭവന്‍ സ്ഥിതി ചെയ്യുന്നത്. സംസ്ഥാന കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെ  21.34 ലക്ഷം രൂപയും പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ചെലവിട്ടാണ് കൃഷി ഭവന്‍ നവീകരിച്ച് സ്മാര്‍ട്ടാക്കിയത്. 

ആഴ്ച  ചന്ത, പ്ലാന്റ് ഹെല്‍ത്ത് ക്ലിനിക്, ബയോ ഫാര്‍മസി, ഫ്രണ്ട് ഓഫീസ് തുടങ്ങിയ സൗകര്യങ്ങളും  അമ്പതോളം പേര്‍ക്കിരിക്കാവുന്ന മീറ്റിംഗ് ഹാളും സ്മാര്‍ട് കൃഷി ഭവനിലുണ്ട്. കര്‍ഷകര്‍ക്ക് വിത്തുമുതല്‍ വിപണിവരെ ഒരു കുടക്കീഴില്‍ എന്ന ആശയത്തിലാണ് സ്മാര്‍ട്ട് കൃഷിഭവന്‍ വിഭാവനം ചെയ്തിരിക്കുന്നത്.