Breaking...

9/recent/ticker-posts

Header Ads Widget

പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു.



പാലാ സെന്റ് തോമസ് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനം ആചരിച്ചു. പാലാ ഡി.വൈ.എസ്.പി.  കെ സദന്‍ ലഹരി വിരുദ്ധ ജാഗ്രതാ ജ്യോതി തെളിയിച്ച് വിദ്യാര്‍ത്ഥികളോട് സംസാരിച്ചു. ലഹരിയുടെ ഉപയോഗം വ്യക്തിജീവിതത്തിലും സമൂഹ ജീവിതത്തിലും സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് വിവരിച്ച അദ്ദേഹം ജീവിതമാണ് യഥാര്‍ത്ഥ ലഹരി എന്ന് വിദ്യാര്‍ത്ഥികളെ ഉദ്‌ബോധിപ്പിച്ചു. 

മയക്കുമരുന്നിന്റെ വിപണനവും ഉപയോഗവും തടയുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയായ 'യോദ്ധാവി' ന്റെ ഫോണ്‍ നമ്പര്‍ DYSP വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി. തുടര്‍ന്ന് വിദ്യാര്‍ത്ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലി. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെജിമോന്‍ കെ മാത്യു, എസ്.ഐ സുരേഷ് കുമാര്‍, വിമുക്തി ക്ലബ് സ്‌കൂള്‍ കോ-ഓര്‍ഡിനേറ്റര്‍ റവ. ഫാ. മാത്യു വെണ്ണായിപ്പള്ളി എന്നിവര്‍ പ്രസംഗിച്ചു. ലഹരി വിരുദ്ധ ദിന പരിപാടികള്‍ക്ക് വിമുക്തി ക്ലബ്, എന്‍.എസ്.എസ്., റേഞ്ചര്‍ ആന്‍ഡ് റോവര്‍ എന്നീ സംഘടനകള്‍ നേതൃത്വം നല്‍കി.

Post a Comment

0 Comments