Breaking...

9/recent/ticker-posts

Header Ads Widget

രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു.



രാജ്യത്തെ കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു. രാജ്യത്തൊട്ടാകെ 6000 ത്തിലധികം കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏറ്റവും കൂടുതല്‍ കോവിഡ് രോഗികള്‍ ഉള്ളത് കേരളത്തിലാണ്.    1950 ആക്ടീവ് കേസുകളാണ് കേരളത്തില്‍ കണ്ടെത്തിയത്. 24 മണിക്കൂറിനിടയില്‍ കേരളത്തില്‍ മൂന്നു പേര്‍ കോവിഡ് മൂലം മരണമടഞ്ഞു. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറില്‍ 6 കൊവിഡ് മരണങ്ങളാണ്  സംഭവിച്ചത്. കര്‍ണാടകയില്‍ രണ്ടു മരണവും തമിഴ്നാട്ടില്‍ ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. സ്ഥിതി ആശങ്കാജനകമല്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. പൊതു സ്ഥലങ്ങളിലും ആഘോഷ വേളകളിലും മാസ്‌ക് ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദ്ദേശിക്കുന്നു.



Post a Comment

0 Comments