Breaking...

9/recent/ticker-posts

Header Ads Widget

കൊട്ടാരമറ്റത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി.



അടഞ്ഞു പോയ കൈത്തോട് മണ്ണുനീക്കി തെളിച്ചെടുത്ത് കൊട്ടാരമറ്റത്തെ വെള്ളക്കെട്ട് പരിഹരിക്കാന്‍ നടപടി. ഒരു കനത്ത മഴ പെയ്താല്‍  പാലാ-വൈക്കം  റോഡിലെ കൊട്ടാരമറ്റം ബസ് സ്റ്റേഷനും ബൈപാസ് ജംഗ്ഷനുമിടയ്ക്ക് മഴവെള്ളം കെട്ടിക്കിടക്കുന്ന സ്ഥിതിയാണുണ്ടായിരുന്നത്. റോഡിലും സമീപ പുരയിടങ്ങളിലും മണിക്കൂറുകള്‍ വെള്ളം കയറി കെട്ടി നിന്ന് യാത്രാ തടസ്സം സൃഷ്ടിക്കുകയായിരുന്നു. 


ഈ ഭാഗത്ത് മഴവെള്ളം ഒഴുകികൊണ്ടിരുന്ന കൈത്തോട് കോണ്‍ക്രീറ്റ് സ്ലാബിട്ട് മൂടി അതിനു മുകളില്‍ മണ്ണിട്ട് പുരയിടമാക്കിയതോടെ ചെളിയും ചപ്പുചവറുകളും അടിഞ്ഞ് നീരൊഴുക്ക് തടസ്സപ്പെടുകയായിരുന്നു. വെള്ളിയാഴ്ച കനത്ത മഴയെ തുടര്‍ന്ന് വെള്ളക്കെട്ട് റോഡിലും സമീപ കെട്ടിടങ്ങളിലേയ്ക്കും വ്യാപിച്ചത് വലിയ ദുരിതമാണ് ഉണ്ടാക്കിയത്. പ്രശ്‌ന പരിഹാരത്തിനായി ഇടപെട്ട നഗരസഭാ കൗണ്‍സിലറും മുന്‍ ചെയര്‍പേഴ്‌സണുമായ ലീന സണ്ണിയുടെ നേതൃത്വത്തില്‍  കൈതോട് മണ്ണ് നീക്കി തെളിച്ചെടുത്ത് നീരൊഴുക്കിനുള്ള തടസ്സം നീക്കുകയായിരുന്നു. പുരയിടത്തിന്റെ ഇപ്പോഴത്തെ ഉടമയുടെ പൂര്‍ണ്ണ സഹകരണവും സമ്മതവും ലഭ്യമായതോടെയാണ് പ്രശ്‌ന പരിഹാരത്തിന് വഴി തെളിഞ്ഞതെന്ന് കൗണ്‍സിലര്‍ ലീന സണ്ണി പറഞ്ഞു.പുരയിടത്തിന്റെ നിലവിലെ ഉടമ  നീര്‍ച്ചാല്‍ വീതി കൂട്ടി നീരൊഴുക്കിന് തടസ്സമില്ലാത്ത വിധമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന്  അറിയിച്ചതായും ലീന സണ്ണി പറഞ്ഞു. റോഡിന്റെ മറുവശത്ത് കലുങ്കു വരെയുള്ള ഭാഗം പരിസരവാസികള്‍ മണ്ണും കാടും നീക്കം ചെയ്ത് ശുചീകരിക്കുകയും ചെയ്തതോടെ റോഡിലെ വെള്ളക്കെട്ടിന് പരിഹാരമായി.

Post a Comment

0 Comments