അന്തര്‍ദ്ദേശിയ ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് വായനയാണ് ലഹരി എന്ന സന്ദേശവുമായി ആണ്ടൂര്‍ ദേശീയ വായനശാലയുടെയും കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സദസ്സ് സംഘടിപ്പിച്ചു.
ആണ്ടൂര്‍ വായനശാല ഹാളില്‍ പ്രസിഡന്റ് എ.എസ്. ചന്ദ്രമോഹനന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സദസ്സ് ,പരിഷത്ത് ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.കെ. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ലൈബ്രറി കേന്ദ്രമാക്കി ആരംഭിക്കുന്ന സാമൂഹിക വിജ്ഞാന കേന്ദ്രത്തിന്റെ ഉദ്ഘാടനവും നടന്നു. ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന കമ്മറ്റിയംഗം ജിസ്സ് ജോസഫ്, ഉഴവൂര്‍ മേഖലാ സെക്രട്ടറി ഷെറി മാത്യു, ബൈലോണ്‍ എബ്രാഹം, ഇ.ഡി.സണ്ണി, ജയശ്രീ ശര്‍മ്മ, പി.വി.ഗോപാലകൃഷ്ണന്‍ , ഗൗരീകൃഷ്ണ തുടങ്ങിയവര്‍ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി വി.സുധാമണി സ്വാഗതവും ലൈബ്രേറിയന്‍ സ്മിതാ ശ്യാം നന്ദിയും പറഞ്ഞു.
0 Comments