Breaking...

9/recent/ticker-posts

Header Ads Widget

കേരള ദളിത് ഫെഡറേഷന്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍



കേരള ദളിത് ഫെഡറേഷന്‍ ഏറ്റുമാനൂര്‍ നിയോജകമണ്ഡലം കണ്‍വെന്‍ഷന്‍  കുടുംബശ്രീ -സിഡിഎസ് കമ്മ്യൂണിറ്റി ഹാളില്‍ നടന്നു.  കേരള കരകൗശല വികസന ബോര്‍ഡ് ചെയര്‍മാനും കെഡിഎഫ് സംസ്ഥാന പ്രസിഡന്റുമായ പി. രാമഭദ്രന്‍ യോഗം ഉദ്ഘാടനം ചെയ്തു.


 കെഡിഎഫ് ജില്ലാ പ്രസിഡണ്ട് സാജന്‍ പഴയിടത്ത് അധ്യക്ഷത വഹിച്ചു. കെഡിഎഫ് സംസ്ഥാന ഭാരവാഹികളായ രാജന്‍ വെമ്പിളി, ആര്‍. ദാമോദരന്‍,കെ.പി റൂഫാസ്, കുറവിലങ്ങാട് യൂണിറ്റ് പ്രസിഡണ്ട് റീന ബാബു, രമണി ശശികുമാര്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അമ്പിളി, സൗമ്യ ബിനു സുനിമോള്‍ എം.ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments