Breaking...

9/recent/ticker-posts

Header Ads Widget

ബില്‍ഡിംഗ് മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു.



കോട്ടയത്ത് ഇതാദ്യമായി NABL അക്രഡിറ്റേഷനോടെ ബില്‍ഡിംഗ് മെറ്റീരിയല്‍ ടെസ്റ്റിംഗ് ലാബ് പ്രവര്‍ത്തനമാരംഭിച്ചു. നിര്‍മ്മാണ മേഖലയില്‍ ഉപയോഗിക്കുന്ന  നിര്‍മ്മാണ സാമഗ്രികളുടെ ഗുണനിലവാര പരിശോധനക്കായുള്ള ആധുനിക സജ്ജീകരണങ്ങളോടെയാണ് ക്യൂബെക്‌സ് സിവില്‍ ലാബ് കോട്ടയം നാട്ടകത്ത് പ്രവര്‍ത്തനമാരംഭിച്ചിരിക്കുന്നത്. 

നിലവാരമില്ലാത്ത സാമഗ്രികള്‍ കെട്ടിടങ്ങളുടെയും പാലങ്ങളുടെയുമെല്ലാം നിലനില്‍പിനും സുരക്ഷിത്വത്തിനും ഭീഷണിയാവുമ്പോള്‍ നിര്‍മാണ സാമഗ്രികള്‍  പരിശോധിച്ച് സര്‍ട്ടിഫൈ ചെയ്യാനുള്ള സൗകര്യളാണ് ക്യൂബെക്‌സില്‍ ലഭ്യമാവുന്നത്.  മണ്ണും, സിമന്റും, സോളിഡ് ബ്ലോക്കുകളും,  ക്ലേ ബ്രിക്‌സും, കോണ്‍ക്രീറ്റുമെല്ലാം പരിശോധിച്ച് ഗുണനിലവാരമുറപ്പാക്കാനുള്ള യന്ത്രസജ്ജീകരണങ്ങളും കമ്പ്യൂട്ടര്‍ സംവിധാനങ്ങളും ക്വാളിഫൈഡ് ടെക്‌നിക്കല്‍  ടീമുമാണ് ക്യൂബൈക്‌സ് ലാബിലുള്ളതെന്ന് മാനേജിംഗ് ഡയറക്ടര്‍ വിഷ്ണു വിജയന്‍ പറഞ്ഞു. ക്യൂബെക്‌സ് ലാബിന്റെ  ഉദ്ഘാടനം കോട്ടയം നഗരസഭാ ചെയര്‍പേഴ്‌സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വഹിച്ചു. നഗരസഭാംഗം ജയ ടീച്ചര്‍, വിവിധസംഘടനാ പ്രതിനിധികളായ ജോണ്‍ ചാണ്ടി , രാജേഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. നിര്‍മാണ സാമഗ്രികള്‍ അംഗീകൃത മാനദണ്ഡങ്ങളില്‍ പരിശോധിക്കാനുള്ള സൗകര്യം കോട്ടയത്തും ലഭ്യമാകുന്നത് ഈ മേഖലയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാവാന്‍ അവസരമൊതുക്കുകയാണ്.

Post a Comment

0 Comments