പാലാ കെ.എം.മാണി സ്മാരക ഗവ: ജനറല്‍ ആശുപത്രിയില്‍ വിവിധ വികസന പ്രവര്‍ത്തന ങ്ങള്‍ക്കായി നഗരസഭ 380 ലക്ഷം രൂപ അനുവദിച്ചതായി നഗരസഭാ ചെയര്‍മാന്‍ തോമസ് പീറ്ററും വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ സാവിയോ കാവുകാട്ടും അറിയിച്ചു. ഏറ്റവും ആധുനികമായ ഡിജിറ്റല്‍ എക്‌സറേ സ്‌കാനിംഗ് മെഷീനു മാത്രമായി 1.80 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നതെന്ന് ചെയര്‍മാന്‍ പറഞ്ഞു. കേരള മെഡിക്കല്‍ സര്‍വ്വീസസ് കോര്‍പ്പറേഷന്‍ വഴിയാണ് എക്‌സ് റേ മെഷീന്‍ വാങ്ങി സ്ഥാപിക്കുന്നത്. അത്യാഹിത വിഭാഗത്തില്‍ എത്തുന്ന രോഗികള്‍ക്കായി കാഷ്വാലിറ്റിക്ക് സമീപത്തുതന്നെ എക്‌സറേ സൗകര്യം ലഭ്യക്കുകയാണ് ലക്ഷ്യം.
പാലിയേറ്റീവ് പരിചരണത്തിനായി 23 ലക്ഷം രൂപയും സീവേജ് ട്രീറ്റ്‌മെന്റിനായി ആറ് ലക്ഷം രൂപയും ഉപകരണങ്ങളുടെ വാര്‍ഷിക പരിപാലന പദ്ധതിയ്ക്കായി 27 ലക്ഷം രൂപയും ഇ-ഹെല്‍ത്തിനായി 10ലക്ഷം രൂപയും ലഭ്യമാക്കും. ബയോ മെഡിക്കല്‍ വേസ്റ്റ് മാനേജ്‌മെന്റിനായി 7 ലക്ഷം രൂപയും ഡയാലിസിസ് കിറ്റ്, ഉപകരണങ്ങള്‍, ചികിത്സാസഹായം എന്നിവയ്ക്കായി ഒരു കോടി രൂപയും വൈദ്യുതി ചാര്‍ജ് ഇനത്തില്‍ ഒരു കോടി രൂപയും ക്യാന്‍ കോട്ടയം പദ്ധതിയ്ക്കായി 5 ലക്ഷം രൂപയും ലഭ്യമാക്കി യിട്ടുണ്ട്. ചെയര്‍മാന്‍ ചേമ്പറില്‍ HMC അംഗങ്ങളുമായി നടന്ന ചര്‍ച്ചയായി വൈസ് ചെയര്‍പേഴ്‌സണ്‍ ബിജി ജോജോ , ബിജു പാലൂപടവന്‍, ജയ്‌സണ്‍മാന്തോട്ടം എന്നിവരും പങ്കെടുത്തു.
0 Comments