Breaking...

9/recent/ticker-posts

Header Ads Widget

സര്‍ക്കാര്‍ തുടരുന്നത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ മദ്യനയമെന്ന് KCBC മദ്യ വിരുദ്ധ സമിതി.



സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ മദ്യനയമെന്ന്  KCBC മദ്യ വിരുദ്ധ സമിതി. നാടൊട്ടുക്കും ബാറുകളും ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്ലെറ്റുകളും കള്ളുഷാപ്പുകളും യഥേഷ്ടം തുറന്നുകൊടുക്കുകയാണ് . സര്‍ക്കാരിന്റെ ഈ നടപടികള്‍ ജനത്തോടുള്ള വെല്ലുവിളിയാണെന്നും പാലാരിവട്ടം POC യില്‍ ചേര്‍ന്ന മദ്യവിരുദ്ധ സമിതി നേതൃസമ്മേളനം വിലയിരുത്തി.

 നേതൃയോഗം സംസ്ഥാന ചെയര്‍മാന്‍ ബിഷപ് ഡോ യൂഹാനോന്‍ മാര്‍ തെയോഡോഷ്യസ് ഉദ്ഘാടനം ചെയ്തു. ജനറല്‍ സെക്രട്ടറി ഫാദര്‍ ജോണ്‍ അരീക്കല്‍ അധ്യക്ഷനായിരുന്നു. സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള, ആന്റണി ജേക്കബ് , കെ.പി മാത്യു, ഫാദര്‍ ദേവസി പന്തല്ലൂക്കാരന്‍, ഫാദര്‍ ആന്റണി തുടങ്ങിയവര്‍ പ്രസംഗിച്ചു. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26 ന് സീറോ മലബാര്‍ ,മലങ്കര റീത്തുകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഹരി വിരുദ്ധ പ്രതിജ്ഞയും വിവിധ പരിപാടികളും നടത്തും.

Post a Comment

0 Comments