Breaking...

9/recent/ticker-posts

Header Ads Widget

കലാകായിക അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്ന് KPSTA



കലാകായിക അധ്യാപകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അടിയന്തരമായി പരിഗണിക്കണമെന്ന് കെപിഎസ്ടിഎ  കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഒന്നാം ക്ലാസ് മുതല്‍ പത്താം ക്ലാസ് വരെ പുസ്തകം ഇറങ്ങിയിട്ടും വേണ്ടത്ര അധ്യാപകര്‍ സ്‌കൂളുകളില്‍ ഇല്ല. 500 കുട്ടികള്‍ ഉണ്ടെങ്കില്‍ മാത്രമേ ഒരു അധ്യാപകനെ നിയോഗിക്കാനാവൂ എന്നത് കാലഹരണപ്പെട്ട നിയമമാണ്.  മുഴുവന്‍ സ്‌കൂളുകളിലും കലാ വിദ്യാഭ്യാസത്തിന് അധ്യാപകരെ നിയോഗിക്കണമെന്നും, ഹൈസ്‌കൂളില്‍ നിയമിതരായ അധ്യാപകര്‍ യുപി ക്ലാസ്സിലും പഠിപ്പിക്കേണ്ടി വരുമ്പോള്‍ യുപിയിലെ ഡിവിഷന്‍ കൂടി  പുതിയ നിയമനങ്ങളിലും, ഡിവിഷന്‍ കുറഞ്ഞ് പോസ്റ്റ് നഷ്ടപ്പെടുന്ന സാഹചര്യത്തിലും പരിഗണിക്കണമെന്നും ആവശ്യമുയര്‍ന്നു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ആര്‍ രാജേഷ് അധ്യക്ഷനായിരുന്നു. മനോജ് വി പോള്‍, ടോമി ജേക്കബ്, ബിനു ജോയ്, പ്രദീപ് കുമാര്‍, ജോമി ജെയിംസ്, വി.പ്രദീപ്കുമാര്‍, ബിനു എം കോര തുടങ്ങിയവര്‍സംസാരിച്ചു.



Post a Comment

0 Comments