KVVES ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് കുടുംബ സംഗമത്തിന്റെ ഭാഗമായി അര്‍ദ്ധദിന കൂട്ടായ്മ സംഘടിപ്പിച്ചു. സംഘടന സംസ്ഥാന വൈസ് പ്രസിഡണ്ടും ഇടുക്കി ജില്ലാ പ്രസിഡണ്ടുമായ സണ്ണി പൈമ്പിള്ളില്‍ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. വ്യാപാര മേഖല കടുത്ത പ്രതിസന്ധി നേരിടുകയാണെന്നും പ്രതിസന്ധികളെ അതിജീവിക്കുവാന്‍ കുടുംബങ്ങളുടെയും ബന്ധുക്കളുടെയും പിന്തുണ വലുതാണെന്നും ഒത്തുചേരലുകള്‍ കൂടുതല്‍ കരുത്ത് പകരുമെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ഏറ്റുമാനൂര്‍ ചേമ്പര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് എന്‍. പി.തോമസ് അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ് പടികര മുഖ്യപ്രഭാഷണം നടത്തി. സംഘടന നേതാക്കളായ ജോര്‍ജ് തോമസ് മുണ്ടക്കല്‍, ടി എം.യാക്കൂബ്, വി.എം. മാത്യു, ജോസ് പോള്‍ ജോര്‍ജ്, സജി' മുരിങ്ങയില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാ മത്സരങ്ങളും നടന്നു മോട്ടിവേഷന്‍ ട്രെയിനര്‍ എ ആര്‍ രഞ്ജിത്ത് ക്ലാസ് നയിച്ചു.
0 Comments