Breaking...

9/recent/ticker-posts

Header Ads Widget

കാലവര്‍ഷം വീണ്ടും സജീവമാകുന്നു



കേരളത്തില്‍ കാലവര്‍ഷം വീണ്ടും സജീവമാകുന്നു. ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി രൂപപ്പെട്ടതോടെ മഴ ശക്തമാകാന്‍ സാധ്യതയേറി.  വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടല്‍, ഒഡീഷയുടെ വടക്കന്‍ തീരം പശ്ചിമ ബംഗാള്‍ തീരം എന്നിവയുടെ മുകളിലാണ് ചക്രവാതച്ചുഴിയുള്ളത്. ജൂണ്‍ 12 മുതല്‍ കേരളത്തിനു മുകളില്‍ പടിഞ്ഞാറന്‍ , വടക്കു പടിഞ്ഞാറന്‍ കാറ്റ് ശക്തമാകും. കേരളത്തില്‍ അടുത്ത 7 ദിവസം വ്യാപക മഴയ്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. 12 മുതല്‍ 16 വരെ ഒറ്റപ്പെട്ട അതിശക്തമായ മഴയും 14, 16 തീയതികളില്‍ ഒറ്റപ്പെട്ട അതി തീവ്രമഴയ്ക്കും സാധ്യതയെന്നാണ് കാലാവസ്ഥാവകുപ്പ് അറിയിക്കുന്നത്. ജൂണ്‍ 14 ന് കേരളത്തിനുമുകളില്‍ 50 - 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാനും സാധ്യതയുണ്ട്  . ശക്തമായ കാറ്റും മഴയുമുണ്ടാകാനുള്ള സാധ്യത പരിഗണിച്ച് ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന്അധികൃതര്‍ പറഞ്ഞു. 



Post a Comment

0 Comments