SSK യും കുസാറ്റും ചേര്‍ന്ന് നീണ്ടൂര്‍ എസ്. കെ. വി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ക്രിയേറ്റീവ് കോര്‍ണറിന്റെ ഉദ്ഘാടനം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. കെ. പ്രദീപ് നിര്‍വഹിച്ചു. അറിവ് നിര്‍മ്മാണ പ്രക്രിയ രസകരമായും ക്രിയാത്മകമായും കുട്ടികള്‍ക്ക് അനുഭവപ്പെടുന്നതിനായി തൊഴില്‍ ബന്ധിത പ്രവര്‍ത്തനങ്ങളെ ഉള്‍ ചേര്‍ത്തുകൊണ്ടുള്ള പദ്ധതിയാണ് ക്രീയേറ്റീവ് കോര്‍ണര്‍. തൊഴിലും വിജ്ഞാനവും രണ്ടായി നില്‍ക്കേണ്ടതില്ലെന്ന ബോധ്യമുണ്ടാക്കുന്നതിനും ഈ പ്രോഗ്രാം സഹായകരമാകും. യു. പി വിഭാഗം ക്ലാസ്സുകളിലെ കുട്ടികള്‍ക്കാണ് തുടക്കത്തില്‍ ഈ തൊഴിലധിഷ്ഠിത പരിപാടി നടപ്പിലാക്കുന്നത്. പിടിഎ പ്രസിഡന്റ് കെ. എന്‍.രാജന്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഹെഡ്മിസ്ട്രസ് കൃഷ്ണകുമാരി പി കെ സ്വാഗതം ആശംസിച്ചു.
ക്രിയേറ്റീവ് കോര്‍ണറിലെ ഉപകരണങ്ങളുടെ പ്രവര്‍ത്തന ഉദ്ഘാടനം നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ക്ഷേമകാരി സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രാഗിണി. കെ.എസ് നിര്‍വഹിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഏകദിന ശില്പശാലയും നടത്തി. നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി. ഡി. ബാബു ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിച്ചു. ഏറ്റുമാനൂര്‍ ബിപിസി ഇന്‍ ചാര്‍ജ്,അനീഷ് നാരായണന്‍ പദ്ധതി വിശദീകരിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പല്‍ പ്രിയ ഗോപാല്‍,എം പി ടി എ ചെയര്‍പേഴ്‌സണ്‍ പ്രീത ദാസപ്പന്‍, സ്റ്റാഫ് സെക്രട്ടറി രാജാമണി തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്നു. ഡിപിസി കോഡിനേറ്റര്‍ നീലകണ്ഠന്‍ നമ്പൂതിരി, സ്‌പെഷ്യലിസ്റ്റ് അധ്യാപകന്‍ ദാസ് പി എന്നിവര്‍ ശില്പശാലയ്ക്ക് നേതൃത്വം നല്‍കി. ക്രിയേറ്റീവ് കോര്‍ണര്‍ അധ്യാപക കോര്‍ഡിനേറ്റര്‍ അഞ്ചു പി കെ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.
0 Comments