Breaking...

9/recent/ticker-posts

Header Ads Widget

പ്രവിത്താനം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം



പ്രവിത്താനം  സെന്റ് മൈക്കിള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്രവേശനോത്സവം പാലാ ഡി.വൈ.എസ്.പി. കെ സദന്‍ ഉദ്ഘാടനം ചെയ്തു. ബാല്യകാലം മുതല്‍ നല്ല ശീലങ്ങള്‍ കൈമുതലാക്കി രാഷ്ട്രത്തിന്റെ നിയമങ്ങള്‍ അനുസരിച്ച് വളരാന്‍ കുട്ടികള്‍ പ്രാപ്തരാകണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആധുനിക സാങ്കേതിക മേഖലകളില്‍ കൂടുതല്‍ സമയം വ്യാപരിക്കുമ്പോള്‍ ധാര്‍മികത കൈവിടരുതെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. നവാഗതരായ വിദ്യാര്‍ത്ഥികളെയും അവധിക്കാലത്ത് സ്‌കൂള്‍ നടത്തിയ വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടിയ കുട്ടികളെയും സമ്മാനങ്ങള്‍ നല്‍കി ആദരിച്ചു. സ്‌കൂള്‍ മാനേജര്‍  റവ. ഫാ.ജോര്‍ജ് വേളൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ അസി. മാനേജര്‍ ഫാ. ആന്റണി കൊല്ലിയില്‍, പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, ഹെഡ്മാസ്റ്റര്‍ ജിനു ജെ. വല്ലനാട്ട്, പി.ടി.എ. പ്രസിഡണ്ട് ജിസ്‌മോന്‍ തുടിയന്‍പ്ലാക്കല്‍, എം. പി.ടി.എ. പ്രസിഡന്റ് ജാന്‍സി ജോസഫ്, സി. ആന്‍സി ടോം തുടങ്ങിയവര്‍സംസാരിച്ചു.



Post a Comment

0 Comments