ചൂരക്കുളങ്ങര റസിഡന്‍സ് അസോസിയേഷന്റെ 19 താമത് വാര്‍ഷിക പൊതുയോഗവും ഭാരവാഹി തിരഞ്ഞെടുപ്പും  ഏറ്റുമാനൂരപ്പന്‍ കോളേജ് ഓഡിറ്റോറിയത്തില്‍ നടന്നു. അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം ഉദ്ഘാടനം  നിര്‍വഹിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് OR ശ്രീകുമാര്‍ അധ്യക്ഷനായിരുന്നു. സെക്രട്ടറി സുജ എസ്.നായര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ രജിത ഹരികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഏറ്റുമാനൂര്‍  എസ്.ഐ റെജിമോന്‍ സി. ടി ലഹരിമുക്ത കേരളം എന്ന വിഷയത്തെ കുറിച്ച്  ക്ലാസ് എടുത്തു. 


മഴക്കാല രോഗങ്ങള്‍ക്ക് ഹോമിയോ മരുന്നുകളുടെ പ്രസക്തി എന്ന വിഷയത്തില്‍ നീണ്ടൂര്‍ ഗവണ്‍മെന്റ് ഹോമിയോ മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ ചാമിനി ചന്ദ്രന്‍ പ്രഭാഷണം നടത്തി. കൂടാതെ ജീവിതശൈലി രോഗങ്ങളെ പറ്റി വെല്‍നസ് അഡൈ്വസര്‍ പി. ദീനദയാളന്‍ വിശദീകരിച്ചു. ട്രഷറര്‍ കെ.എസ് സുകുമാരന്‍ വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. സുശീല കരുണാകരന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു.  മുന്‍ വാര്‍ഡ് മെമ്പര്‍ രതീഷ് രത്‌നാകരന്‍, കോര്‍വ സംസ്ഥാന വനിത സെക്രട്ടറി സൂസന്‍ തോമസ് , അനിപ്രഭ നായര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഒ.ആര്‍ ശ്രീകുമാര്‍ (പ്രസിഡന്റ് ), സിബി മാത്യു  (വൈസ്പ്രസിഡന്റ് ) ബിജോ കൃഷ്ണന്‍ (വൈസ് പ്രസിഡന്റ് ), സുജ.എസ് നായര്‍.(സെക്രട്ടറി) സുശീല കരുണാകരന്‍ , ശശിധരന്‍ മൂസത് (ജോയിന്റ്. സെക്രട്ടറിമാര്‍, കെ.എസ്  സുകുമാരന്‍ ട്രഷറര്‍ എന്നിവരടങ്ങുന്ന പുതിയ ഭരണസമിതിയെ തതരഞ്ഞെടുത്തു.