കോട്ടയം ജില്ലാതല സ്‌കൂള്‍ പ്രവേശനോല്‍സവം തിങ്കളാഴ്ച നീണ്ടൂര്‍ എസ്.കെ.വി. ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. രാവിലെ ഒന്‍പത് : മണിയ്ക്ക് പ്രവേശനോല്‍സവും എസ്.എസ്.കെ. സ്‌കൂളിന് അനുവദിച്ച ടിങ്കറിംഗ് ലാബിന്റെ ഉദ്ഘാടനവും മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അധ്യക്ഷത വഹിക്കും. ജില്ല പ്രവേശനോത്സവം വര്‍ണ്ണാഭമാക്കുന്നതിനുള്ള ഒരുക്കത്തിലാണ് എസ് കെ വി ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധികൃതര്‍. പുതുവര്‍ഷത്തില്‍ കുരുന്നുകളെ വരവേല്‍ക്കുന്നതിനായുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി നീണ്ടൂര്‍ SKV ഗവ:ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഹെഡ്മിസ്ട്രസ് പി കെ കൃഷ്ണകുമാരി പറഞ്ഞു.
നീണ്ടൂര്‍ പഞ്ചായത്തിന്റെയും പിടിഎയുടെയും നേതൃത്വത്തില്‍ സ്‌കൂള്‍ അലങ്കരിച്ചു. എം.പിമാരായ ജോസ് കെ.മാണി, ഫ്രാൻസിസ് ജോർജ്, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ, നീണ്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രദീപ്, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ആർ. അനുപമ, ഹൈമി ബോബി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ തോമസ് കോട്ടൂർ, സബിത ജോമോൻ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ആലീസ് ജോസഫ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി.ഡി. ബാബു, എം.കെ.ശശി, കെ.എസ്. രാഗിണി, ഗ്രാമപഞ്ചായത്തംഗങ്ങളായ മായ ബൈജു, സിനു ജോൺ, ലൂയി മേടയിൽ, ലൂക്കോസ് തോമസ്, എം. മുരളി, ഷൈനു ഓമനക്കുട്ടൻ, ഷൈനി ഷാജി, പുഷ്പമ്മ തോമസ്, സൗമ്യ വിനീഷ്, കൊച്ചുറാണി, എസ്.എസ്.കെ. ജില്ലാ പ്രോജക്ട് കോർഡിനേറ്റർ കെ. ജെ. പ്രസാദ്, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ഹണി ജി. അലക്‌സാണ്ടർ, ഹയർ സെക്കൻഡറി റിജണൽ ഡെപ്യൂട്ടി ഡയറക്ടർ പി.എൻ. വിജി, വൊക്കേഷണൽ ഹയർ സെക്കൻഡറി അസിസ്റ്റന്റ് ഡയറക്ടർ നവീന സെബാസ്റ്റ്യൻ, പാലാ ഡി.ഇ.ഒ സി. സത്യപാലൻ, ഡയറ്റ് ഫാക്കൽറ്റി പി.കെ.മഞ്ജു, കൈറ്റ് മാസ്റ്റർ ട്രെയിനർ പി. ആർ.ശ്രീകുമാർ, ഏറ്റുമാനൂർ എ.ഇ.ഒ ശ്രീജ ഗോപാൽ, ഏറ്റുമാനൂർ ബി.പി.സി കെ.എസ്. ബിജുമോൻ, സ്‌കൂൾ പ്രിൻസിപ്പൽ പ്രിയ ഗോപാൽ, ഹെഡ് മിസ്ട്രസ് പി.കെ.കൃഷ്ണകുമാരി, പി.റ്റി.എ. പ്രസിഡന്റ് കെ.എൻ. രാജൻ, എസ്.എം.സി. ചെയർമാൻ പി.കെ.പ്രസാദ്, എം.പി.റ്റി.എ. ചെയർപേഴ്‌സൺ പ്രീത ദാസപ്പൻ എന്നിവർ പരിപാടിയിൽ പങ്കെടുക്കും
0 Comments