Breaking...

9/recent/ticker-posts

Header Ads Widget

ജനകീയ വികസന സമിതി വാര്‍ഷിക ആഘോഷവും എസ്.പി പിള്ള ചരമവാര്‍ഷിക ആചരണവും ബുധനാഴ്ച



ഏറ്റുമാനൂര്‍ ജനകീയ വികസന സമിതി മൂന്നാം വാര്‍ഷിക ആഘോഷവും ഹാസ്യ സാമ്രാട്ട് എസ്.പി പിള്ളയുടെ 40-ാംചരമവാര്‍ഷിക ആചരണവും ബുധനാഴ്ച നടക്കും.  ഉച്ചയ്ക് 2ന്  നന്ദാവനം ഓഡിറ്റോറിയത്തില്‍  വികസന സമിതിയുടെ സമ്മേളനവും  തുടര്‍ന്ന് ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പഞ്ചാരിമേളം മത്സരവും നടക്കും. 4.15-ന് സമാപന സമ്മേളനം മന്ത്രി കെ. ബി. ഗണേഷ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ജനകീയ വികസന സമിതിയുടെ പ്രഥമ എസ്. പി.പിള്ള പുരസ്‌കാരം കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യര്‍ക്ക് മന്ത്രി സമ്മാനിക്കും. വികസന സമിതി പ്രസിഡണ്ട് ബി .രാജീവ് അധ്യക്ഷത വഹിക്കും. അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് എം. പി.മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ സിനിമ സംവിധായകന്‍ ജോഷി മാത്യുവിനെ ആദരിക്കും. 

അമ്മ വൈസ് പ്രസിഡണ്ട് ജയന്‍ ചേര്‍ത്തല,ആത്മ വൈസ് പ്രസിഡന്റ് മോഹന്‍ ഐരൂര്‍, ഹരികുമാര്‍ ചങ്ങമ്പുഴ, എന്‍ .അരവിന്ദാക്ഷന്‍ നായര്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. ഉന്നത വിജയം കരസ്ഥമാക്കിയ 105 - ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ആദരിക്കും. നഗരസഭ ചെയര്‍പേഴ്‌സണ്‍ ലൗലി ജോര്‍ജ്, പ്രതിപക്ഷ നേതാവ് ഇ.എസ്. ബിജു, പഞ്ചായത്ത് പ്രസിഡണ്ടുമാരായ ജോസ് അമ്പലക്കുളം, വി. കെ. പ്രദീപ്   , ഇ. എം .ബിനു, അംബിക സുകുമാരന്‍ എന്നിവര്‍ പ്രസംഗിക്കും. ഏറ്റുമാനൂര്‍ പ്രസ് ക്ലബ്ബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ ബി. രാജീവ്, മോഹന്‍കുമാര്‍ മംഗലത്ത്, രാജു ഇമ്മാനുവല്‍, ജോയി പൂവം നില്‍ക്കുന്നതില്‍,പ്രിയ ബിജോയ്,പി.ടി. ജോര്‍ജ് പുളിങ്ങാപ്പള്ളില്‍,വി. എം. തോമസ് വേമ്പനി,അബ്ദുല്‍ റഹ്‌മാന്‍,കെ.ഒ. ഷംസുദ്ദീന്‍,സബീര്‍ തായിമഠം,ബി. എം. പ്രസാദ്,അമ്മിണി എസ്. നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments