Breaking...

9/recent/ticker-posts

Header Ads Widget

എസ്.പി പിള്ള സ്മൃതി ദിനാചരണവും ലൈബ്രറി വാര്‍ഷക പൊതുയോഗവും



എസ്.പി. പിള്ള സ്മാരക വനിതാ ലൈബ്രറിയുടെ അഭിമുഖ്യത്തില്‍  എസ്.പി പിള്ള സ്മൃതി ദിനാചരണവും ലൈബ്രറി വാര്‍ഷക പൊതുയോഗവും നടന്നു. ലൈബ്രറി ഹാളില്‍  നടന്ന പരിപാടി കോട്ടയം താലൂക്ക് ലൈബ്രറി സെക്രട്ടറി  ഷൈജു തെക്കുംചേരി ഭദ്രദീപം  തെളിയിച്ച് ഉദ്ഘാടനം ചെയ്തു. 


ലൈബ്രറി പ്രസിഡന്റ് സരസമ്മ ആര്‍ പണിക്കര്‍  അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂര്‍ എസ്എംഎസ്എം ലൈബ്രറി പ്രസിഡന്റ് ജി പ്രകാശ് അനുസ്മരണ പ്രഭാഷണം നടത്തി. എസ്എം എസ്എം ലൈബ്രറി സെക്രട്ടറി  രാജീവ് ചിറയില്‍, എസ്.പി പിള്ള സ്മാരക വനിതാ ലൈബ്രറി രക്ഷാധികാരി പി.ആര്‍. രാജേന്ദ്ര കുമാര്‍, വാര്‍ഡ് കൗണ്‍സിലര്‍ സുരേഷ് വടക്കേടം, ലൈബ്രറി സെക്രട്ടറി മായ സുജി, വൈസ് പ്രസിഡന്റ് ജ്യോതി വി തുടങ്ങിയവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments