ഏറ്റുമാനൂര്‍ ജനകീയ വികസന സമിതിയുടെ മൂന്നാം വാര്‍ഷികാഘോഷവും SP പിള്ളയുടെ 40-ാം ചരമവാര്‍ഷിക ദിനാചരണവും നടന്നു. മന്ത്രി KB ഗണേഷ് കുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു പുതിയ കാലഘട്ടത്തില്‍ തമാശ പോലും ആസ്വദിക്കാന്‍ കഴിയാതെ ഫേസ്ബുക്കിലൂടെ വിവാദങ്ങള്‍ സൃഷ്ടിക്കുകയും നിയമനടപടികള്‍ സ്വീകരിക്കുന്നവരുമായി ഒരു വിഭാഗം മാറുകയാണെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. മുന്‍കാലഘട്ടങ്ങളില്‍ രാജ സദസ്സുകളില്‍ ഹാസ്യാത്മകമായി കാര്യങ്ങള്‍ അവതരിപ്പിച്ചിരുന്നത് രാജാക്കന്മാര് ആസ്വദിച്ചിരുന്നതായും മന്ത്രി കെ ബി ഗണേഷ് കുമാര്‍ പറഞ്ഞു. എന്നാല്‍ ഇന്ന് ചെറിയ തമാശ പറഞ്ഞാല്‍ പോലും പലരും പിണങ്ങുമെന്നും അദ്ദേഹം പറഞ്ഞു. കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാര്യര്‍ക്ക് SP പിള്ള സ്മാരക പുരസ്കാരം മന്ത്രി സമ്മാനിച്ചു. എസ് പി പിള്ള അവാര്‍ഡിന് അര്‍ഹനായ വ്യക്തിത്വത്തെ തിരഞ്ഞെടുത്തത് അര്‍ഹതയ്ക്കുള്ള അംഗീകാരം ആണെന്നും അദ്ദേഹം പറഞ്ഞു.
പതിനായിരത്തൊന്ന് രൂപയുടെ കാഷ് അവാര്‍ഡ് ജയരാജ് വാര്യര്‍ക്ക് മന്ത്രി നല്കി. ചലച്ചിത്ര നടനും സംവിധായകനുമായ ജോഷി മാത്യുവിനെ ചടങ്ങില്‍ ആദരിച്ചു. ഏറ്റുമാനൂര്‍ നന്ദാവനം ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ ജനകീയ വികസന സമിതി പ്രസിഡണ്ട് ബി രാജീവ് അധ്യക്ഷത വഹിച്ചു. ജനകീയ വികസന സമിതി രക്ഷാധികാരി എന്‍ അരവിന്ദാക്ഷന് നായര്‍, വൈസ് പ്രസിഡണ്ട് രാജു ഇമ്മാനുവല്‍, മോഹന്‍ മംഗലത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു. സമ്മേളനത്തിന് മുന്നോടിയായി പഞ്ചാരിമേളം മത്സരവും തിരുവാതിര കളിയും അരങ്ങേറി. യോഗത്തില്‍ പ്ലസ് ടു, വി എച്ച് എസ് ഇ പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയവരെആദരിച്ചു. ഹാസ്യനടനായി നാടകരംഗത്ത് നിന്നും ചലച്ചിത്രരംഗത്തെത്തിയ എസ് പി പിള്ള എന്ന അനുഗ്രഹീത കലാകാരന് കലാരംഗത്തെ അത്ഭുതമാണെന്നും അദ്ദേഹത്തിന്റെ ശബ്ദവും ശരീരഭാഷയും കഥാപാത്രത്തെ അവതരിപ്പിക്കുന്നതിലെ മികവും എന്നും അംഗീകരിക്കപ്പെടുമെന്നും മറുപടി പ്രസംഗത്തില്‍ ജയരാജ്വാര്യര്പറഞ്ഞു.
0 Comments