Breaking...

9/recent/ticker-posts

Header Ads Widget

വലവൂര്‍ ഗവ.യുപി സ്‌കൂളില്‍ പ്രവേശനോല്‍സവം



വലവൂര്‍ ഗവ.യുപി  സ്‌കൂളില്‍ പ്രവേശനോല്‍സവം സംഘടിപ്പിച്ചു.  പ്രവേശനോത്സവത്തിനെത്തിയ കുട്ടികള്‍ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ദേശീയ ചിഹ്നങ്ങളും ഗാന്ധിജിയും ചാച്ചാജിയും ദേശീയ ചിഹ്നങ്ങളും ശാസ്ത്ര - ഗണിത ശാസ്ത്ര വസ്തുതകളും നിരന്ന ചുവര്‍ ചിത്രശാലയോട് ചേര്‍ന്ന് നിന്നുകൊണ്ട് ചിത്രങ്ങള്‍ പകര്‍ത്തി. സ്‌കൂളിലെ ആദ്യദിനം എന്ന് രേഖപ്പെടുത്തിയ ഫോട്ടോ ഫ്രെയിമിനുള്ളില്‍ നിന്ന് ഫോട്ടോ എടുക്കാനും  കുട്ടികള്‍ തിരക്കുകൂട്ടി.  പ്രവേശനോത്സവം മുന്‍ പഞ്ചായത്ത്  പ്രസിഡണ്ടും വാര്‍ഡ് മെമ്പറുമായ ബെന്നി മുണ്ടത്താനത്ത് ഉദ്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ബിന്നി ജോസഫ് അധ്യക്ഷത വഹിച്ചു. കരൂര്‍ ഗ്രാമപ്പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മഞ്ചു ബിജു നവാഗതരെ പാട്ടുപാടി സ്വീകരിച്ചു. ഹെഡ്മാസ്റ്റര്‍ രാജേഷ് എന്‍ വൈ , എസ് എം സി ചെയര്‍മാന്‍ രാമചന്ദ്രന്‍ കെ എസ്,എംപിടിഎ പ്രസിഡന്റ് രജി സുനില്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് മധുരപലഹാരങ്ങളും പഠനോപകരണങ്ങളും കുട്ടികള്‍ക്ക് വിതരണം ചെയ്തു.



Post a Comment

0 Comments