Breaking...

9/recent/ticker-posts

Header Ads Widget

ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം പുഷ്പാര്‍ച്ചനയും നടത്തി



കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ്  അസോസിയേഷന്‍ ഏറ്റുമാനൂര്‍ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടി അനുസ്മരണ സമ്മേളനം പുഷ്പാര്‍ച്ചനയും നടത്തി. യൂണിറ്റ് കമ്മിറ്റി  ഓഫീസില്‍ നടന്ന അനുസ്മരണ സമ്മേളനം കോണ്‍ഗ്രസ്  ഏറ്റുമാനൂര്‍  മണ്ഡലം പ്രസിഡന്റ്  ജോയ് പൂവംനില്‍ക്കുന്നതില്‍ ഉദ്ഘാടനം ചെയ്തു.KSSPA യൂണിറ്റ് കമ്മിറ്റി പ്രസിഡന്റ് കെ.ജി വിനയന്‍  അധ്യക്ഷനായിരുന്നു.
 യൂണിവേഴ്‌സിറ്റി ഫെഡറേഷന്‍ ഓഫ് റിട്ട. എംപ്ലോയിസ്  സംസ്ഥാന വൈസ് പ്രസിഡന്റ്  ജോണ്‍സണ്‍ മുഖ്യപ്രഭാഷണം നടത്തി. റിട്ട. പോലീസ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന സെക്രട്ടറി ആര്‍ രവികുമാര്‍, KSSPA സംസ്ഥാന കൗണ്‍സില്‍ അംഗം പി.കെ സതീഷ് കുമാര്‍, സീനിയര്‍ സിറ്റിസണ്‍ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ് ബി രാജീവ്, സാബു ജോസ്, ഡാലിസ് ജോര്‍ജ്, രമേശ് കുമാര്‍, ഷാജി കുര്യാക്കോസ്, എ വി ദിവാകരന്‍, റെയ്ച്ചര്‍ പി വര്‍ഗീസ്, ജോയ് ജേക്കബ്, സെക്രട്ടറി ടി.പി വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. പ്രഥമ ഉമ്മന്‍ചാണ്ടി പുരസ്‌കാരത്തിന് അര്‍ഹനായ സീനിയര്‍ സിറ്റിസണ്‍ ലീഡേഴ്‌സ് ഫോറം സംസ്ഥാന പ്രസിഡന്റ്  ബി രാജീവിനെ സമ്മേളനത്തില്‍ആദരിച്ചു.

Post a Comment

0 Comments