മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ട് മരണമടഞ്ഞ ഐറിന്‍ ജിമ്മിയുടെ സംസ്‌കാരം ശനിയാഴ്ച 11 മണിക്ക് അരുവിത്തുറ സെന്റ് ജോര്‍ജ് ഫൊറോന പള്ളിയില്‍ നടക്കും. അരുവിത്തുറ കൊണ്ടൂര്‍ പാലാത്ത് ജിമ്മിയുടെയും അനുവിന്റെയും മകളാണ് ഐറിന്‍. ബുധനാഴ്ച വൈകീട്ട് വീടിനു പുറകുവശത്തെ കടവില്‍ സഹോദരിയ്‌ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോഴാണ് ഐറിന്‍ ഒഴുക്കില്‍പെട്ടത്. ഫയര്‍ഫോഴ്‌സും ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും 20 മിനിറ്റിനുള്ളില്‍ സ്ഥലത്ത് പാഞ്ഞെത്തിയെങ്കിലും ഐറിനെ രക്ഷിക്കാനായില്ല. അമല്‍ ജ്യോതി എഞ്ചിനീയറിംഗ് കോളജ് വിദ്യാര്‍ത്ഥി എഡ്വിന്‍ , പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മെറിന്‍ എന്നിവരാണ് സഹോദരങ്ങള്‍.
0 Comments