Breaking...

9/recent/ticker-posts

Header Ads Widget

20 അടി ഉയരമുള്ള കല്‍ക്കെട്ട് വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണു.



20 അടി ഉയരമുള്ള കല്‍ക്കെട്ട് വീടിനു മുകളിലേക്ക് ഇടിഞ്ഞു വീണു. കടനാട് ക്ഷേത്രത്തിനു സമീപം വട്ടക്കാനായില്‍ പങ്കജാക്ഷക്കുറുപ്പിന്റെ വീടിനു മുകളിലേക്കാണ് കല്‍ക്കെട്ട് ഇടിഞ്ഞു വീണത്. വീടിനു ഭീഷണിയായി നിലനിന്നിരുന്ന കൂറ്റല്‍ മതില്‍ക്കെട്ട് തകര്‍ന്നു വീണപ്പോള്‍ വീട്ടുകാര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. 


ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 1.15 നാണ് സംഭവം നടന്നത്. ഈ സമയം പങ്കജാക്ഷക്കുറുപ്പും മകന്റെ ഭാര്യയും രണ്ടു കുട്ടികളുമാണ് ഉണ്ടായിരുന്നത്. വലിയ ശബ്ദത്തോടെ പതിച്ച അപകടത്തില്‍ നിന്ന് മുറ്റത്ത് കളിക്കുകയായിരുന്ന കുട്ടികള്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്. ഈ സമയം മഴ ഉണ്ടായിരുന്നില്ല. വിവരമറിഞ്ഞ് വാര്‍ഡ് മെമ്പര്‍ ഉഷാ രാജു സ്ഥലത്തെത്തി അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. വീട് അപകട നിലയിലായതിനാല്‍ കുടുംബാഗങ്ങളെ മറ്റൊരു വീട്ടിലേക്ക് മാറ്റി പാര്‍പ്പിച്ചു. വീട്ടുപകരണങ്ങളും മാറ്റിയിട്ടുണ്ട്. മേലുകാവ് പോലീസും സ്ഥലത്തെത്തിയിരുന്നു. സമീപത്തെ കല്‍ക്കെട്ട് അപകട ഭീഷണി ഉയര്‍ത്തുന്നതായി കാണിച്ച്  2016 മുതല്‍ വീട്ടുടമ പങ്കജാക്ഷക്കുറുപ്പ് ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിരുന്നു. അഞ്ചു തവണ അദാലത്തില്‍ പരാതി എടുത്തിരുന്നെങ്കിലും എതിര്‍ കക്ഷി ഹാജരാകാത്തതിനാല്‍ നടപടി ഉണ്ടായില്ല.

Post a Comment

0 Comments