Breaking...

9/recent/ticker-posts

Header Ads Widget

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 2025-26 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും




AIMA അഫിലിയേഷനോട് കൂടി പ്രവര്‍ത്തിക്കുന്ന പാലാ മാനേജ്മെന്റ്, അസ്സോസിയേഷന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും 2025-26 വര്‍ഷത്തെ പ്രവര്‍ത്തനോദ്ഘാടനവും ജൂലൈ 12 ന് നടക്കും. പാലാ സണ്‍സ്റ്റാര്‍ ഹോട്ടല്‍ - ക്ലബ് ഹൗസില്‍  ശനിയാഴ്ച വൈകീട്ട് 7:00 ന് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം Rtd Vice Admiral MP മുരളീധരന്‍ നിര്‍വഹിക്കും. 

പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം മുന്‍ പ്രസിഡന്റ് ഷാജി ഓസ്റ്റിന്‍ നിര്‍വഹിക്കും. പുതിയ പ്രസിഡണ്ടായി മായാ രാഹുല്‍, വൈസ് പ്രസിഡന്റ് ആയി മുകുന്ദന്‍ പി.ജി,  കൃഷ്ണകുമാര്‍ സി.കെ., ജനറല്‍ സെകട്ടറിയായി ഡോ സെലിന്‍ റോയി തകടിയേല്‍, സെക്രട്ടറിമാരായി ഡോ ജോസ് അഗസ്റ്റ്യന്‍ മറ്റത്തില്‍, രാഹുല്‍  പുളിക്കല്‍, ലിസണ്‍ മാത്യു, ട്രഷററായി ഷാജി മാത്യു തകടിയേല്‍ എന്നിവരും ചുമതലയേല്‍ക്കും. വാര്‍ത്താ സമ്മേളനത്തില്‍ ഷാജി ഓസ്റ്റിന്‍, കൃഷ്ണ കുമാര്‍ സി.കെ , സന്തോഷ് മാട്ടേല്‍ , മായ രാഹുല്‍ എന്നിവര്‍ പങ്കെടുത്തു.

Post a Comment

0 Comments