Breaking...

9/recent/ticker-posts

Header Ads Widget

47-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം



മനുഷ്യനെ സ്നേഹിക്കുകയും സേവിക്കുകയും ചെയ്യുന്നതാണ് ഏറ്റവും വലിയ ഈശ്വര പൂജയെന്ന് അരുണാപുരം ശ്രീരാമകൃഷ്ണ ആശ്രമം മഠാധിപതി സ്വാമി വീതസംഗാനന്ദ അഭിപ്രായപ്പെട്ടു. ഭവനരഹിതരായ ഏറ്റവും അര്‍ഹതപ്പെട്ട കുടുംബങ്ങളെ കണ്ടെത്തി വാസയോഗ്യമായ വീട് സജ്ജമാക്കികൊടുക്കുന്നത് ഏറ്റവും വലിയ പുണ്യപ്രവര്‍ത്തിയാണെന്ന് സ്വാമി പറഞ്ഞു. 
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം പദ്ധതി ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ഒരു വലിയ മാതൃകയാണെന്ന് സ്വാമി അഭിപ്രായപ്പെട്ടു. സ്നേഹദീപം പദ്ധതിപ്രകാരമുള്ള 47-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മേവടയില്‍ നിര്‍വ്വഹിക്കുകയായിരുന്നു സ്വാമി വീതസംഗാനന്ദ. യോഗത്തില്‍ ചേര്‍പ്പുങ്കല്‍ പബ്ലിക് ലൈബ്രറി പ്രസിഡന്റ് കെ.ജെ. ജോണ്‍ കോയിക്കല്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, പഞ്ചായത്ത് മെമ്പര്‍മാരായ ആനീസ് കുര്യന്‍, മെര്‍ലിന്‍ ജെയിംസ്, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ ജോസ് ടി. ജോണ്‍ തോണക്കരപ്പാറയില്‍, പി.ജി. ജഗന്നിവാസന്‍ പിടിക്കാപ്പറമ്പില്‍, സിബി പുറ്റനാനിക്കല്‍, ജെയിംസ് കോയിപ്ര, മാത്തുകുട്ടി വലിയപറമ്പില്‍, ഷാജി ഗണപതിപ്ലാക്കല്‍, കെ.എം. ജോര്‍ജ് കോയിപ്പുറം എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

0 Comments