ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം ഭവന പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സാമൂഹ്യപ്രവര്‍ത്തകര്‍ക്കും ജനപ്രതിനിധികള്‍ക്കും അനുകരണീയമായ മാതൃകയാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗര്‍ അഭിപ്രായപ്പെട്ടു. ഭവനരഹിതരായ അര്‍ഹതപ്പെട്ടയാളുകള്‍ക്ക് വീടുകള്‍ നിര്‍മ്മിച്ചു നല്കുന്ന പദ്ധതി ഏറെ ശ്രേഷ്ഠമായ പ്രവര്‍ത്തനമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഭിപ്രായപ്പെട്ടു.
ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍ നേതൃത്വം നല്കുന്ന സ്നേഹദീപം പദ്ധതി പ്രകാരമുള്ള 49-ാം സ്നേഹവീടിന്റെ താക്കോല്‍ സമര്‍പ്പണം മുത്തോലി പഞ്ചായത്തിലെ മീനച്ചിലില്‍ നിര്‍വ്വഹിക്കുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. സെബാസ്റ്റ്യന്‍ പുരയിടം സൗജന്യമായി നല്കിയ സ്ഥലത്താണ് മുത്തോലി പഞ്ചായത്തിലെ പത്താം സ്നേഹവീട് നിര്‍മ്മിച്ചത്. യോഗത്തില്‍ കാരുണ്യാ ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സെബാസ്റ്റ്യന്‍ പുരയിടം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്മോന്‍ മുണ്ടയ്ക്കല്‍, സ്നേഹദീപം സൊസൈറ്റി ഭാരവാഹികളായ സന്തോഷ് കാവുകാട്ട്, കെ.സി. മാത്യു കേളപ്പനാല്‍, സോജന്‍ വാരപ്പറമ്പില്‍, ഹരിദാസ് അടമത്തറ, ജേക്കബ് മഠത്തില്‍, കുര്യാക്കോസ് മണിക്കൊമ്പില്‍, ജോയി കുന്നപ്പള്ളി, ജോസുകുട്ടി മാളിയേക്കല്‍, ടോമി തുണ്ടത്തില്‍, മോന്‍സി നെല്ലാംതടം, എന്നിവര്‍ പ്രസംഗിച്ചു.
0 Comments