രാമപുരത്തെ ലളിതാംബിക അന്തര്‍ജ്ജനം സ്മാരക മ്യൂസിയം സഫലം 55 പ്ലസ് അംഗങ്ങള്‍ സന്ദര്‍ശിച്ചു.വിഖ്യാത സാഹിത്യകാരന്മാരുടെ കൃതികളും ലളിതാംബിക അന്തര്‍ജ്ജനത്തിന്റെ കത്തുകളും സഫലം പ്രവര്‍ത്തകര്‍ക്ക് കൗതുകക്കാഴ്ചയായി. സഫലം സംഗമം കവി നാരായണന്‍ കാരനാട്ട് ഉദ്ഘാടനം ചെയ്തു. ലളിതാംബിക അന്തര്‍ജ്ജനം ട്രസ്റ്റ് ചെയര്‍മാന്‍ എന്‍.രാജേന്ദ്രന്‍ അധ്യക്ഷത വഹിച്ചു.ലൈബ്രറി കൗണ്‍സില്‍ വൈസ് പ്രസിഡന്റ് പ്രഭാകരന്‍ പിള്ള മുഖ്യ പ്രഭാഷണം നടത്തി.സഫലം സെക്രട്ടറി വി.എം.അബ്ദുള്ള ഖാന്‍, മാഗസിന്‍ എഡിറ്റര്‍ രവി പുലിയന്നൂര്‍, ട്രഷറര്‍ പി.എസ്.മധുസൂദനന്‍, ലളിതാ മോഹനന്‍ എന്നിവര്‍ പ്രസംഗിച്ചു. അംഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
0 Comments