മാന്നാനം കെ.ഇ കോളേജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനും ഏറ്റുമാനൂരപ്പന്‍ കോളേജ് മുന്‍ പ്രിന്‍സിപ്പലുമായിരുന്ന കിഴക്കേ മഠം (സരിതയില്‍) പ്രൊഫസര്‍ കെ.ആര്‍ അനന്തപത്മനാഭ അയ്യര്‍ ( 86 ) അന്തരിച്ചു. സംസ്‌കാരം ഏറ്റുമാനൂര്‍ ബ്രാഹ്‌മണ സമൂഹമഠം ശ്മശാനത്തില്‍ നടന്നു. പുലിയന്നൂര്‍ കളരിക്കല്‍ മഠം കുടുംബാംഗമാണ്. മാന്നാനം KE കോളജ് സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗം അധ്യാപകനായിരുന്ന അനന്ത പത്മനാഭ അയ്യര്‍ ഏറ്റുമാനൂരിലെ വിവിധ സാമൂഹ്യ സാംസ്‌കാരിക സംഘടനകളിലെ സജീവ സാന്നിധ്യമായിരുന്നു. ഏറ്റുമാനൂര്‍ എസ്എംഎസ്എം പബ്ലിക് ലൈബ്രറി പ്രസിഡന്റ്, ഏറ്റുമാനൂര്‍ ഹിന്ദുമത പാഠശാല സംഘം പ്രസിഡണ്ട്, ബ്രാഹ്‌മണ സമൂഹമഠം പ്രസിഡണ്ട്, ഏറ്റുമാനൂര്‍ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് തുടങ്ങി നിരവധി പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ വള്ളിയമ്മാള്‍ പുലിയന്നൂര്‍ വെള്ളാപ്പള്ളി മഠം കുടുംബാംഗമാണ്. സതീഷ് അയ്യര്‍ (ICICI ബാങ്ക് ചെന്നൈ), പ്രൊഫ സരിത അയ്യര്‍ (ഏറ്റുമാനൂരപ്പന്‍ കോളജ്) എന്നിവര്‍ മക്കളാണ്.




0 Comments