Breaking...

9/recent/ticker-posts

Header Ads Widget

മെഡിക്കല്‍ കോളജിനു മുന്നില്‍ BJPയുടെ പ്രതിഷേധ സമരം



പാവപ്പെട്ട ജനങ്ങള്‍ക്ക് മെച്ചപ്പെട്ട ചികിത്സയോ സേവനമോ നല്‍കാന്‍ കഴിയാതെ പോവുകയും അനാസ്ഥ മൂലം രോഗിയുടെ കൂട്ടിരിപ്പുകാര്‍ പോലും മരിക്കാനിടയാകുകയും ചെയ്യുന്ന സാഹചര്യം വേദനാജനകമാണെന്ന്  BJP സംസ്ഥാന വൈസ് പ്രസിഡന്റ് ശോഭ സുരേന്ദ്രന്‍ പറഞ്ഞു. പാവപ്പെട്ടവന്റെ നികുതിപ്പണം കൊണ്ട് മുഖ്യമന്ത്രി വിദേശത്ത് ചികിത്സയ്ക്കു പോകുമ്പോള്‍ പാവപ്പെട്ട രോഗികള്‍ ചികിത്സ  ലഭിക്കാതെ തെരുവാധാരമാകുകയാണ്. ഇതിനെതിരെ അതിശക്തമായ പ്രതിഷേധ സമരത്തിന് ഏഴാം തീയതി തുടക്കം കുറിക്കുമെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. ആരോഗ്യ മേഖലയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന പണം ഉപയോഗപ്പെടുത്തുവാന്‍ കഴിയാതെ ലാപ്‌സാകുന്ന സാഹചര്യം ഗൗരവമുള്ളതാണെന്നും അവര്‍ പറഞ്ഞു.

 മെഡിക്കല്‍ കോളജിനു മുന്നില്‍ BJPയുടെ പ്രതിഷേധ സമരം ശോഭ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു.അപകട മരണത്തെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ ഇന്ന് സമരങ്ങളുടെ വേലിയേറ്റുമാണ് ഉണ്ടായത്. യൂത്ത് കോണ്‍ഗ്രസ് സമരത്തിനിടയില്‍ പ്രവര്‍ത്തകര്‍ അകത്തു കടക്കുന്നതു തടയാന്‍ പോലീസ് ശ്രമിക്കുന്നതിനിടയിലാണ്. ബിജെപിയുടെ പ്രതിഷേധ സമര ജാഥ എത്തിയത്. യൂത്ത് കോണ്‍ഗ്രസുകാരുടെ സമരം ബാരിക്കേഡ് കടന്ന് അകത്തു കടന്നതോടെ പോലീസിന്റെ ശ്രദ്ധ അവിടേക്ക് മാറിയപ്പോള്‍ പ്രവേശന തടസം ഇല്ലാതെ തുറന്നിട്ടിരുന്ന മറ്റൊരു പ്രവേശന കവാടത്തിലൂടെ ബിജെപി പ്രവര്‍ത്തകര്‍ അകത്തു കയറി പഴയ കാഷ്വാലിറ്റിക്ക് മുന്നിലേക്ക് എത്തി നിലത്ത് ഇരുന്ന് പ്രതിഷേധം ശക്തിപ്പെടുത്തി. ബിജെപി നേതാക്കളായ ലിജിന്‍ലാല്‍, എന്‍ ഹരി, രാധാകൃഷ്ണ മേനോന്‍, രമേഷ് കാവിമറ്റം, ഡോക്ടര്‍ ശ്രീജിത്ത് തുടങ്ങിയവര്‍ പ്രതിഷേധ സമരത്തിന് നേതൃത്വം നല്‍കി.

Post a Comment

0 Comments