Breaking...

9/recent/ticker-posts

Header Ads Widget

കോട്ടയം മെഡിക്കല്‍ കോളേജ് നാടിന്റെ അഭിമാനവും പാവപ്പെട്ടവന്റെ അത്താണിയുമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍.



കോട്ടയം മെഡിക്കല്‍ കോളേജ് നാടിന്റെ അഭിമാനവും പാവപ്പെട്ടവന്റെ അത്താണിയുമാണെന്ന് മന്ത്രി വി.എന്‍ വാസവന്‍.  അന്താരാഷ്ട്ര ഭീമന്മാരും ബഹുരാഷ്ട്ര കുത്തകകളും ചേര്‍ന്ന്  കേരളത്തിന്റെ ആരോഗ്യമേഖലയെ തകര്‍ക്കുവാന്‍ നടത്തുന്ന ഗൂഢാലോചനയുടെ ഭാഗമാണ് കോട്ടയം മെഡിക്കല്‍ കോളേജിനെതിരെ നടക്കുന്ന പ്രതിഷേധ സമരങ്ങള്‍ എന്നു മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. 
പൊതുജനാരോഗ്യ മേഖലയെ തകര്‍ക്കാനുള്ള UDF- BJP കൂട്ടുകെട്ടിനെതിരെ LDF കോട്ടയം മെഡിക്കല്‍ കോളേജിനു മുന്നില്‍ സംഘടിപ്പിച്ച ബഹുജന കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി VN വാസവന്‍. പ്രതിവര്‍ഷം ആയിരത്തിലധികം ഹൃദയശസ്ത്രക്രിയകള്‍ നടത്തുന്ന കോട്ടയം മെഡിക്കല്‍ കോളേജിലെ സൂപ്രണ്ടും ഹൃദ്രോഗ 
വിഭാഗം മേധാവിയുമായ ഡോക്ടര്‍ ടി.കെ ജയകുമാറിനെ വ്യക്തിഹത്യ ചെയ്യാന്‍ നടത്തുന്ന ശ്രമങ്ങള്‍ ഹൃദയവേദന ഉണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജില്‍ 1165 കോടി രൂപയുടെ 89 പദ്ധതികളാണ് ഒന്നും രണ്ടും പിണറായി സര്‍ക്കാരുകളുടെ കാലത്ത് നടത്തിയിട്ടുള്ളതൊന്നും മന്ത്രി വാസവന്‍ പറഞ്ഞു. പൊതുജന ആരോഗ്യ മേഖലയെ തകര്‍ക്കുവാന്‍ യുഡിഎഫ് ബിജെപി ഗൂഢാലോചനയാണ് നടക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. അപകടത്തില്‍ മരിച്ച ബിന്ദുവിന്റെ കുടുംബത്തിന് സര്‍ക്കാര്‍ എല്ലാത്തരം സഹായങ്ങളും വാഗ്ദാനം ചെയ്യുകയും ആ കുടുംബത്തിന്റെ ദുഃഖത്തോടൊപ്പം പങ്കുചേരുകയും അവരെ ചേര്‍ത്തു പിടിക്കുകയും ചെയ്തതായും മന്ത്രി അഭിപ്രായപ്പെട്ടു. കോവിഡ് കാലഘട്ടം മുതല്‍ കോട്ടയം മെഡിക്കല്‍ കോളേജിനെ ഇന്നീ നിലയില്‍ എത്തിക്കുന്ന നിമിഷം വരെയ്ക്കും ഡോക്ടര്‍ ടി.കെ ജയകുമാര്‍ നടത്തിയിട്ടുള്ള ശ്രമങ്ങള്‍ മറക്കുവാന്‍ കഴിയുകയില്ലെന്നും മന്ത്രി വികാരനിര്‍ഭരമായ വാക്കുകളിലൂടെ പ്രതികരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ അപകടം നടന്ന ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ മന്ത്രി വീണാ ജോര്‍ജ്ജും താനും മെഡിക്കല്‍ കോളേജില്‍ എത്തിയതായും ഫയര്‍ഫോഴ്‌സ് മേധാവി അടക്കമുള്ളവര്‍ക്ക് രക്ഷാപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുവാനുള്ള നിര്‍ദ്ദേശങ്ങള്‍ നല്‍കിയതായും മന്ത്രി പറഞ്ഞു. എന്നാല്‍ വര്‍ഷങ്ങളുടെ പഴക്കമുള്ള കെട്ടിടത്തിനുള്ളില്‍ ജെസിബി ഹിറ്റാച്ചിയോ എത്തിക്കുവാന്‍ കഴിയാതെ വന്നതും മറ്റു സുരക്ഷ  സാഹചര്യങ്ങളുമാണ് കാലതാമസത്തിനിടയാക്കിയതെന്നും മന്ത്രി വിശദീകരിച്ചു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കുചേര്‍ന്ന് പ്രതിഷേധ പ്രകടനം കുരിശുപള്ളി കവലയില്‍ നിന്നും ആരംഭിച്ചു. മെഡിക്കല്‍ കോളജിനു മുന്നില്‍ പ്രൈവറ്റ് ബസ് സ്റ്റേഷന്‍ ചേര്‍ന്ന ഭാഗത്ത് പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് ബഹുജന കൂട്ടായ്മ യോഗം നടന്നത്. സിപിഐ ജില്ലാ സെക്രട്ടറി വി.ബി.ബിനു അധ്യക്ഷത വഹിച്ചു. ഗവണ്‍മെന്റ് ചീഫ് വിപ്പ് എന്‍ ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, ഇടതുപക്ഷ നേതാക്കളായ ടി.ആര്‍ രഘുനാഥന്‍, പ്രൊഫസര്‍ ലോപ്പസ് മാത്യു, കെ.എന്‍ വേണുഗോപാല്‍ തുടങ്ങിയവര്‍പ്രസംഗിച്ചു.

Post a Comment

0 Comments