Breaking...

9/recent/ticker-posts

Header Ads Widget

അക്കാദമിക് - നോണ്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം



സുശക്തമായ മാസ്റ്റര്‍പ്ലാനില്‍ അടിത്തറയിട്ട പാഠ്യ-പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ വിദ്യാലയത്തിന് മുതല്‍ക്കൂട്ടാകുമെന്ന് മാണി സി കാപ്പന്‍ എംഎല്‍എ അഭിപ്രായപ്പെട്ടു. പ്രവിത്താനം സെന്റ് മൈക്കിള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന്റെയും സെന്റ് അഗസ്റ്റിന്‍ എല്‍.പി. സ്‌കൂളിന്റെയും ഈ വര്‍ഷത്തെ അക്കാദമിക് - നോണ്‍ അക്കാദമിക് പ്രവര്‍ത്തനങ്ങള്‍ അടങ്ങിയ മാസ്റ്റര്‍ പ്ലാന്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

 വിദ്യാര്‍ത്ഥിയുടെ സമഗ്ര വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ രൂപകല്‍പ്പന ചെയ്ത വ്യക്തി കേന്ദ്രീകൃതവും സമഗ്രവുമായ മാസ്റ്റര്‍ പ്ലാനുകള്‍ ആധുനിക വിദ്യാഭ്യാസ രീതിയില്‍ അത്യന്താപേക്ഷിതമാണെന്ന്  അദ്ദേഹം പറഞ്ഞു. സ്‌കൂള്‍ കോമ്പൗണ്ടില്‍ വൃക്ഷത്തൈ നടീല്‍ കര്‍മ്മവും എം.എല്‍.എ. നിര്‍വഹിച്ചു.മാനേജര്‍ റവ. ഫാ. ജോര്‍ജ് വേളൂപറമ്പില്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകനും എഴുത്തുകാരനുമായ ഷിനു എ.ജി. ആനത്താരക്കല്‍ മാസ്റ്റര്‍ പ്ലാന്‍ അവതരണം നടത്തി. അസി.വികാരി ഫാ.ആന്റണി കൊല്ലിയില്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ നിര്‍മല ജിമ്മി, പാലാ ബി.പി.സി. രാജ്കുമാര്‍ കെ., പഞ്ചായത്ത് മെമ്പര്‍ സ്മിത ഗോപാലകൃഷ്ണന്‍,പ്രിന്‍സിപ്പല്‍ ജിജി ജേക്കബ്, ഹെഡ്മാസ്റ്റര്‍ ജിനു ജെ വല്ലനാട്ട്, എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബാബു ജോസഫ്, പി.ടി.എ. പ്രസിഡന്റ് ജോബി ജോസഫ്, എം.പി.ടി.എ. പ്രസിഡന്റുമാരായ സോനാ ഷാജി, ഉമാ നായര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments