സാമൂഹ്യ നവോഥാനത്തിന്റെ അമരക്കാരനായിരുന്നു മഹാത്മാ അയ്യങ്കാളിയെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് R.V ബാബു പറഞ്ഞു. പാവങ്ങളുടെ പടത്തലവന്‍ ആയി കേരളത്തില്‍ സാമൂഹ്യ നവോഥാനത്തിന് വേണ്ടി വിപ്ലവം സൃഷ്ടിച്ച മഹാനായിരുന്നു അയ്യങ്കാളി എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഹിന്ദു ഐക്യവേദി കോട്ടയം ജില്ലാ പഞ്ചായത്ത് ഉപരി പ്രവര്‍ത്തക സംഗമം തിരുനക്കര വിശ്വഹിന്ദു പരിഷത്ത് ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആര്‍.വി ബാബു. തിരുവനന്തപുരത്ത നിര്‍മ്മിക്കുന്ന ഹിന്ദു സാംസ്‌കാരിക കേന്ദ്രത്തിന് അയ്യങ്കാളി ഭവന്‍ എന്ന് നാമകരണം ചെയ്യുമെന്നുംഅദ്ദേഹം പറഞ്ഞു. മതപരവും രാഷ്ട്രീയവും സാംസ്‌കാരികവുമായ അടിമത്തത്തില്‍ നിന്ന് കേരളത്തെ മോചിപ്പിക്കാന്‍ വേണ്ട ആശയങ്ങള്‍ ആണ് ഹിന്ദു ഐക്യ വേദി മുന്നോട്ടു വക്കുന്നത്. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി പി സുധാകരന്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ചു. ജില്ലാ പ്രസിഡന്റ് ക്യാപ്റ്റന്‍ വിക്രമന്‍ നായര്‍ അധ്യക്ഷനായിരുന്നു. യോഗത്തില്‍ വോയിസ് ഓഫ് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ 2024 ലെ ഗുരുശ്രേഷ്ഠ പുരസ്‌കാരത്തിനര്‍ഹത നേടിയ prof. രഘു ദേവ്, മാതാ അഹല്യാ ഭായ് ഹോള്‍ക്കാര്‍ ധര്‍മ്മ സംരക്ഷക പുരസ്‌കാരം നേടിയ ബിന്ദു മോഹന്‍ എന്നിവരെ സംസ്ഥാന പ്രസിഡന്റ് R.V ബാബു പൊന്നാട അണിയിച്ച് ആദരിച്ചു. സംസ്ഥാന സഹ സംഘടനാ സെക്രട്ടറി സുശികുമാര്‍, ഉപാധ്യക്ഷന്‍മാരായ പ്രൊഫസര്‍ ഹരിലാല്‍,അനിതാ ജനാര്‍ദ്ദനന്‍, ജില്ലാ വൈസ് പ്രഡിഡന്റുമാരായ എം.ആര്‍ സത്യശീലന്‍, പ്രൊ. രഘുദേവ്, ജനറല്‍ സെക്രട്ടറി കൃഷ്ണകുമാര്‍ കുമ്മനം, സെക്രട്ടറി അനില്‍ തൊട്ടുപുറം,സംഘടന സെക്രട്ടറി സി.ഡി മുരളീധരന്‍ സഹസംഘടന സെക്രട്ടറി ആര്‍ ജയചന്ദ്രന്‍, ട്രഷറര്‍ രാമചന്ദ്രന്‍ പിള്ള, സഹ ട്രഷറര്‍ കെ.ജി തങ്കച്ചന്‍, സമിതിയംഗങ്ങളായ ബിനു വരിശ്ശേരി, അനില്‍ ഇറഞ്ഞാല്‍, ജയകുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന പ്രസിഡണ്ട് ബിന്ദു മോഹന്‍, ജില്ല പ്രസിഡന്റ് ശോഭനകുമാരി K K, ജനറല്‍ സെക്രട്ടറി സിന്ധു ജയചന്ദ്രന്‍, ഖജന്‍ജി ശ്രീരേഖ, സെക്രട്ടറി രശ്മി, തുടങ്ങിയവര്‍ പങ്കെടുത്തു.





0 Comments